കല്യാൺ ജൂവലേഴ്സിനെതിരെ പ്രചാരണം; 5 ഇന്ത്യാക്കാർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ നിർദ്ദേശം
ദുബൈ: കല്യാൺ ജൂവലേഴ്‌സിന് എതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ അഞ്ച് ഇന്ത്യാക്കാർക്ക് എതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ നിർദ്ദേശം. ദുബൈ പബ്ലിക് പ്രോസിക്യൂഷനാണ് ദുബൈ പോലീസിന് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയത്കല്യാൺ ജ്വല്ലേഴ്സ് തന്നെയാണ് വാർത്താകുറിപ്പിലൂടെ ഇ
ക്കാര്യം വെളിപ്പെടുത്തിയത്. കല്യാൺ ജുവലേഴ്‌സ് വിറ്റ സ്വർണ്ണാഭരണം ശുദ്ധമല്ലെന്നും വ്യാജമാണെന്നും കാണിച്ചായിരുന്നു സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം. യു.എ.ഇ യിലെ കല്യാൺ ജുവലേഴ്‌സ് ഷോറൂമുകൾ സീൽ ചെയ്‌തെന്നും ഉടമയെ അറസ്റ്റ് ചെയ്‌തെന്നും വ്യാജ പ്രചാരണം നടന്നിരുന്നു. വ്യാജ വീഡിയോയുടെ ബലത്തിലായിരുന്നു സാമൂഹിക മാധ്യമങ്ങളിലെ പ്രചരണം.
കല്യാൺ ജുവല്ലേഴ്‌സ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദുബൈ പോലീസ് അന്വേഷണം ആരംഭിച്ചു. പിടിയിലായവരിൽ ഒരാൾ കുറ്റം സമ്മതിച്ചതായും മറ്റ് നാല് പേർക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുന്നതായും വാർത്താ കുറിപ്പിൽ വ്യക്തമാക്കി. സൈബർ ക്രൈം വകുപ്പുമായി ചേർന്നാണ് ദുബൈ പോലീസിന്റെ അന്വേഷണം. സാമൂഹിക മാധ്യമങ്ങളെ തെറ്റായ രീതിയിൽ ഉപയോഗിക്കുന്നവർക്കെതിരെ ദുബൈ പോലീസ് സ്വീകരിക്കുന്ന നടപടി അഭിനന്ദനാർഹമാണെന്ന് കല്യാൺ ജുവലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ് കല്യാണരാമൻ പറഞ്ഞു.

