ലാൽകെയേർസ്സ് കുവൈറ്റ് മാർച്ച് മാസ ചാരിറ്റി തുക കൈമാറി
കുവൈറ്റ് സിറ്റി : ലാൽകെയേർസ്സ് കുവൈറ്റ് പ്രതിമാസ ചാരിറ്റിയുടെ ഭാഗമായി മാർച്ച് മാസ ചാരിറ്റി തുക മാവേലിക്കരയിൽ പ്രവർത്തിക്കുന്ന ജനനി ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള "രാധാമാധവം പകൽവീട്"നു കൈമാറി. ജനനിയുടെ രക്ഷാധികാരി ശ്രീ മനോജ് മാവേലിക്കരക്ക് ലാൽകെയേർസ്സ് കുവൈറ്റ് ട്രഷറർ അനീഷ് നായരാണ് തുക കൈമാറിയത്. വനിതാ വിഭാഗം കോ-ഓഡിനേറ്റർ നിഷ, പ്രസിഡന്റ് രാജേഷ് ആർ ജെ എന്നിവരും സന്നിഹിതരായിരുന്നു.

