സൗജന്യ മെഗാ മെഡിക്കൽ ക്യാന്പ് സംഘടിപ്പിക്കുന്നു


കുവൈത്ത് സിറ്റി : കുവൈത്ത് കെഎംസിസി കേന്ദ്രകമ്മിറ്റിയും മെഡിക്കൽ വിംഗും സംയുക്തമായി, ഇന്ത്യൻ ഡോക്ടേർസ് ഫോറം, ഡന്റൽ അലയൻസ്, ഹാർട്ട് ഫൗണ്ടേഷൻ, നജാത്തുൽ ഖൈർ, തുടങ്ങിയവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാന്പ് ഏപ്രിൽ 20ന് രാവിലെ 7മണി മുതൽ ഉച്ചക്ക് 2 മണിവരെ അബ്ബാസിയയിലെ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് നടക്കുന്നു.

ബി.പി, ഷുഗർ, കൊളസ്‌ട്രോൾ ചെക്കിംഗ്, ഇ.എൻ.ടി, ഒപ്തൽമോളജി, ഡെന്റൽ, ഗൈനോക്കോളജി, പീഡിയാട്രിക്, കാർഡിയോളജി, നെഫ്രോളജി, ഡെർമറ്റോളജി, സൈക്കാട്രി തുടങ്ങിയ ഡോക്ടർമാരുടെ സേവനത്തിനു പുറമേ ഇ.സി.ജി, അൾട്രാ സൗണ്ട് സ്കാനിംഗ്, ഒപ്‌റ്റോമെട്രിക് ടെസ്റ്റുകൾ, കൗൺസലിംഗ് തുടങ്ങിയവയും ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകളും ക്യാമ്പിൽ ലഭ്യമായിരിക്കും.

https://docs.google.com/forms/d/e/1FAIpQLSevNbqgwTEZ60UEj1SG5dewp0yjD6-CZ5TIQViB-h5J3CLzeA/viewform?usp=pp_url&entry.507029074&entry.1237567328&entry.711140444&entry.728004121 എന്ന ലിങ്കിലൂടെ പരിശോധന മുൻകൂട്ടി രജിസ്റ്റർ ചെയ്യാം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed