സി­.ഐ.എ തലപ്പത്തേ­ക്ക് ആദ്യ വനി­ത


വാഷിംഗ്ടൺ : അമേരിക്കൻ ചാരസംഘടനയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയുടെ (സി.ഐ.എ) ഏഴു ദശാബ്ദക്കാലത്തെ ചരിത്രത്തിനിടെ ആദ്യമായി ഒരു വനിത നേതൃസ്ഥാനത്തെത്തുന്നു. പ്രസിഡണ്ട് ഡോണൾഡ് ട്രംപാണു കഴിഞ്ഞയാഴ്ച ജിനയെ സി.ഐ.എ ഡയറക്ടർ സ്ഥാനത്തേക്കു നിർദേശിച്ചത്. മൈക്ക് പോംപി േസ്റ്ററ്റ് സെക്രട്ടറിയാകുന്ന സാഹചര്യത്തിലാണിത്. എന്നാൽ ഭരണകക്ഷിയിൽ നിന്നുൾപ്പെടെ ഇവർക്കെതിരെ ശബ്ദമുയരുന്നുണ്ട്. 

ഡെമോക്രാറ്റുകളിൽ ഒരു വിഭാഗം ജിനയെ എതിർക്കുമെന്നറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം റിപ്പബ്ലിക്കൻ പാർട്ടിയിൽനിന്നും ജിനയ്ക്കെതിരെ ശബ്ദമുയർന്നു. സെനറ്റംഗം റാൻഡ് പോളായിരുന്നു ജിനയുടെ നാമനിർദേശം തടയാൻ ശ്രമിക്കുമെന്നു വ്യക്തമാക്കിയത്. അതേസമയം, ഉന്നത യോഗ്യതയുള്ള, സർവസമ്മതയായ, സമൂഹത്തിൽ ഏറെ മാനിക്കപ്പെടുന്ന, ഇരുപക്ഷവും ഒരുപോലെ അംഗീകരിക്കുന്ന ഒരാളെ സി.ഐ.എ തലപ്പത്തേക്കു ലഭിച്ചതിൽ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് അഭിമാനം പങ്കുവയ്ക്കുകയാണുണ്ടായത്. പരമോന്നത ബഹുമതിയായ പ്രസിഡൻഷ്യൽ റാങ്ക് അവാർഡ് ഉൾപ്പെടെ ജിന സ്വന്തമാക്കിയിട്ടുമുണ്ട്. 

റോണൾഡ് റീഗൻ പ്രസിഡണ്ടായിരിക്കെ 1985ലാണ് ജിന സി.ഐ.എയിൽ ചേരുന്നത്. എത്യോപ്യയിലും തുർക്കിയിലും മധ്യേഷ്യയിലുമുൾപ്പെടെ ഇന്റലിജൻസ് ഓഫീസറായിട്ടായിരുന്നു തുടക്കം. ശീതയുദ്ധത്തിന്റെ ‌നിഴൽ ഒഴിയാതെ നിൽക്കുന്ന ലോകസാഹചര്യത്തിൽ ഇന്റലിജൻസ് വിവരങ്ങൾ ശേഖരിക്കുന്നതിലും അവ വിശകലനം ചെയ്യുന്നതിലും വിദേശരാജ്യങ്ങളിലെ രഹസ്യ ഓപറേഷനുകളിലും വിവിധ രാജ്യങ്ങൾ തമ്മിലുള്ള ‘ഇന്റലിജൻസ്’ നയതന്ത്രത്തിലുമെല്ലാം ചുരുങ്ങിയ കാലം കൊണ്ട് ജിന ശ്രദ്ധേയ ഇടപെടലുകൾ നടത്തിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed