ദേ­ശീ­യ ദി­നാ­ഘോ­ഷം : നി­രോ­ധനം മറി­കടന്നും കു­വൈ­ത്തിൽ ജല ദു­രു­പയോ­ഗം


കുവൈത്ത് സിറ്റി : ദേശീയ ആഘോഷത്തിൽ കർശന നിരോധനമുണ്ടായിട്ടും ജലദുരുപയോഗം വർദ്ധിച്ചുവെന്ന് അധികൃതർ.  വാഹനങ്ങൾക്കുനേരെ വെള്ളം ചീറ്റുന്ന പ്രവണത കുറയാത്തതാണ് കാരണമെന്നും വൈദ്യുതി− ജല മന്ത്രാലയം അധികൃതർ വ്യക്തമാക്കി. ശനിയാഴ്ച രാജ്യത്തെ ജല ഉപയോഗം 370 ദശലക്ഷം ഗ്യാലൻ ആയിരുന്നു. 

ദേശീയദിനം ആഘോഷിച്ച   ഞായറാഴ്ച അത് 385 ദശലക്ഷം ഗ്യാലൻ ആയി. 15 ദശലക്ഷം ഗ്യാലൻ വെള്ളത്തിന്റെ അധിക ഉപയോഗം ദുരുപയോഗം കൊണ്ടുമാത്രമാണെന്ന് അധികൃതർ കണക്കാക്കുന്നു ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾ കളിത്തോക്കുകളിൽനിന്നു വാഹനങ്ങൾക്കു നേരെ വെള്ളം ചീറ്റി. മറ്റുചിലരാകട്ടെ വെള്ളം നിറച്ച ബലൂണുകൾ വാഹനങ്ങൾക്കു നേരെ എറിയുകയായിരുന്നു. മന്ത്രാലയം വഴി വിതരണം ചെയ്യുന്ന വെള്ളം ചെലവായതിന്റെ കണക്കാണ് അധികൃതർ വെളിപ്പെടുത്തിയത്.

അതേസമയം മിനറൽ വാട്ടർ ഉപയോഗം കൂടി കണക്കിലെടുത്താൻ നിരക്ക് പിന്നെയും വർദ്ധിക്കും. ആഘോഷത്തിന്റെ മറവിൽ വെള്ളം ദുരുപയോഗം ചെയ്യുന്നതിനെതിരെ വ്യാപകമായ ബോധവൽക്കരണമാണ് അധികൃതർ സംഘടിപ്പിച്ചത്. വെള്ളത്തിന്റെ ദുരുപയോഗവും മറ്റുള്ളവർക്കു നേരെ വെള്ളം ചീറ്റിക്കുന്നതും ഒഴിവാക്കണമെന്നു പള്ളികളിലെ ഇമാമുമാർ വഴിയും നിർദ്ദേശമുണ്ടായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed