ഫോക്കസ് കുവൈറ്റ് യുണിറ്റ് എഴിന്റെ പുതിയ ഭാരവാഹികൾ
കുവൈറ്റ് സിറ്റി : ഫോക്കസ് കുവൈറ്റ് യുണിറ്റ് എഴിന്റെ വാർഷിക പൊതു യോഗം കണ്വീനർ സത്യന്റെ അദ്ധ്യക്ഷതയിൽ കൂടി. ഫോക്കസ് പ്രസിഡണ്ട് ഡിസില്വ ജോണ്, ജനറല്സെക്രട്ടറി റോയ് എബ്രഹാം, ജോ.ട്രഷറര് ഷാജു എം ജോസ് എന്നിവര് സംസാരിച്ചു. പുതിയ വര്ഷത്തെ ഭാരവാഹികളായി സലിം രാജ് (കേന്ദ്ര കമ്മറ്റി പ്രതിനിധി) ജോഹര് എബ്രഹാം (കണ്വീനർ) സാജു ജോസഫ് (ജോയിന്റ് കണ്വീനർ) എന്നിവരെ തിരഞ്ഞെടുത്തു. കെ രതീശന് സ്വാഗതവും ജോഹര് എബ്രഹാം നന്ദിയും പറഞ്ഞു.

