കൊച്ചി വി­­­മാ­­­നത്താ­­­വളത്തിൽ 18 ലക്ഷത്തി­­­ന്റെ­­­ സ്വർ­­ണം പി­­­ടി­­­കൂ­­­ടി­­­


എറണാകുളം : വിദേശത്ത് നിന്ന് കടത്താൻ ശ്രമിച്ച 594 ഗ്രാം സ്വർണം രണ്ട് പേരിൽ നിന്നായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് എയർഇന്റലിജൻസ് യൂണിറ്റ് പിടികൂടി. ഇന്നലെ ഇൻഡിഗോ വിമാനത്തിൽ മസ്കത്തിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയുടെ ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ച 294 ഗ്രാം സ്വർണം പിടികൂടി. രണ്ട് സ്വർണ ബിസ്കറ്റുകളും ഒരു സ്വർണബിസ്കറ്റിന്റെ പകുതിയുമാണ് ഇയാളിൽ നിന്ന് കസ്റ്റംസ് എയർഇന്റലിജൻസ് യൂണിറ്റ് പിടികൂടിയത്. 

ബഹ്റൈനിൽ നിന്ന് ഗൾഫ് എയർ വിമാനത്തിൽ വന്ന കോഴിക്കോട് സ്വദേശി 300 ഗ്രാം തൂക്കം വരുന്ന മൂന്ന് സ്വർണ ബിസ്കറ്റുകൾ ടാബ്‌ലറ്റിൽ ഒളിപ്പിച്ചാണ് കടത്താൻ‌ ശ്രമിച്ചത്. ഇയാളുടെ ചെക്കിൻ ബാഗിലായിരുന്നു ടാബ്‌ലറ്റ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed