കൊല്ലം ജില്ല പ്രവാസി സമാജം ജലീബ് യുണിറ്റ് ഭാരവാഹികള്
കുവൈറ്റ് സിറ്റി : കൊല്ലം ജില്ല പ്രവാസി സമാജം, കുവൈറ്റ് ജലീബ് യുണിറ്റ് പുതിയ പ്രവര്ത്തന വര്ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. മുതിര്ന്ന അംഗം ഒ.എൻ പ്രസാദിന്റെ അദ്ധ്യക്ഷതയില് കൂടിയ യോഗത്തില് മീഡിയ സെക്രട്ടറി സലിം രാജ് ട്രഷറര് സലില് വര്മ എന്നിവര് സംസാരിച്ചു. ബിനു സ്വാഗതവും സമീര് പൂക്കുഞ്ഞ് നന്ദിയും പറഞ്ഞു.
കെ വിജയന് കണ്വീനറായും സമീര് പൂക്കുഞ്ഞ്, ദിലീഷ് സോമന് എന്നിവർ ജോ.കണ്വീനര്മാരായും പ്രസാദ് ഒ.എന്, ജോണ്സൺ ജോയ്, രാജീവ് ബാബു, ബാലാജി ബാലചന്ദ്രന്, സുജിത് സോമരാജന് എന്നിവരെ എക്സിക്യുട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.

