ഫ്രീസറിനുള്ളില് യുവതിയുടെ മൃതദേഹം : ലബനീസ് പൗരന് അറസ്റ്റില്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ അപ്പാര്ട്ട്മെന്റിലെ ഫ്രീസറിനുള്ളില് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില് പ്രതിയായ ലബനീസ് പൗരന് അറസ്റ്റില്. ഫിലിപ്പൈന് ഗാര്ഹിക തൊഴിലാളിയായ ജോനാന ഡിമാഫിലിസിന്റെ മൃതദേഹമായിരുന്നു കുവൈറ്റിലെ അടഞ്ഞു കിടന്ന അപ്പാര്ട്ട്മെന്റിലെ പ്രീസറിനുള്ളില് നിന്ന് കണ്ടെത്തിയത്.
സംഭവത്തില് ഇവിടെ താമസിച്ചിരുന്ന ലബനീസ് പൗരനും ഇയാളുടെ സിറിയക്കാരിയായ ഭാര്യയും കുറ്റക്കാരാണെന്ന് അധികൃതര് സംശയിച്ചിരുന്നു. സംഭവത്തിനു ശേഷം കുവൈറ്റില് നിന്ന് കടന്ന ഇവര്ക്കായി ഇന്റര്പോള് തിരച്ചില് ശക്തമാക്കിയിരിക്കെയാണ് പ്രതികളിലൊരാളായ ലബനീസ് പൗരന് നാദര് എസ്സം അസ്സാഫിനെ പിടികൂടിയതായി റിപ്പോര്ട്ടുള്ളത്. ഇയാള് ഇപ്പോള് ലബനോന് അധികൃതരുടെ കസ്റ്റഡിയിലാണെന്നാണ് റിപ്പോര്ട്ട്. വാര്ത്ത ഫിലിപ്പൈന് പ്രസിഡന്റ് സ്വാഗതം ചെയ്തെന്ന്ന്നും റിപ്പോര്ട്ടുകൾ വ്യക്തമാക്കുന്നു.

