കുവൈത്ത്-യു.എസ് സംയുക്ത സൈനികാഭ്യാസം സമാപിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത്−-യു.എസ് സംയുക്ത സൈനികാഭ്യാസം സമാപിച്ചു. കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ്
നാസർ അൽ സബാഹ് അൽ അഹമ്മദ് അൽ സബാഹ് സൈനികാഭ്യാസം വീക്ഷിച്ചു.
അകത്തുനിന്നും പുറത്തുനിന്നുമുള്ള ഏത് നീക്കത്തെയും ചെറുക്കാനുമുള്ള തയ്യാറെടുപ്പുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് സൈനികാഭ്യാസം കൊണ്ട് ലക്ഷ്യമിട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

