കുവൈത്തിൽ ഒന്നിലധികം വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള വിദേശികൾക്കെതിരെ നടപടി
കുവൈത്ത് സിറ്റി: കുവൈത്തിൽ ഒന്നിൽ കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള വിദേശികൾക്കെതിരെ നടപടിയെടുക്കും. ചില വിദേശികളുടെ പേരിൽ അറുപതും എഴുപതും വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയ സാഹചര്യത്തിലാണ് കർശന നടപടി ആലോചിക്കുന്നതെന്ന് ആഭ്യന്തരമന്ത്രാലയം ഗതാഗതവിഭാഗം അസി. അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫഹാദ് അൽ−ഷുവൈഇ അറിയിച്ചു. വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളവരിലധികവും ഗാർഹിക തൊഴിലാളികളാണെന്നും ഡ്രൈവിംഗ് ലൈസൻസുപോലും ഇല്ലാത്തവരുടെ പേരിലും വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഗതാഗതവിഭാഗം ശക്തമായ നടപടിക്ക് തയ്യാറാവുന്നത്. ദിനംപ്രതി ഇരുന്നൂറിലേറെ വാഹനാപകടങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് ഗതാഗതവിഭാഗം അറിയിച്ചു. 2017−ൽ എഴുപതിനായിരം വാഹനാപകടങ്ങളാണ് രജിസ്റ്റർ ചെയ്തത്. 428 മരണവും 10,000 പേർക്ക് ഗുരുതരമായ പരിക്കും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച കുറ്റത്തിന് 164 വിദേശികളെ പിടികൂടി നാടുകടത്തിയതായും മേ
ജർ ജനറൽ ഫഹാദ് അൽ അൽ−ഷുവൈഇ പറഞ്ഞു. ഗതാഗതക്കുരുക്കിന് പരിഹാരനിർദ്ദേശങ്ങൾ കണ്ടെത്തുന്നതിനായി നിയമിക്കപ്പെട്ട സമിതിയാണ് അറബ് വംശജരടക്കം കുവൈത്തിലുള്ള വിദേശികളെ ഒന്നിലധികം കാറുകൾ ഉടമപ്പെടുത്താൻ അനുവദിക്കരുതെന്ന് ശുപാർശ നൽകിയത് ഇതുസംബന്ധിച്ച ഭരണപരമായ ഉത്തരവ് വൈകാതെ ഉണ്ടാവുമെന്നും ട്രാഫിക് മേധാവി കൂട്ടിച്ചേർത്തു.

