കു­വൈ­ത്തിൽ‍ 'സൈ­ബർ സെ­ക്യൂ­രി­റ്റി­' സേ­ന രൂ­പീ­കരി­ച്ചു­


കുവൈത്ത് സിറ്റി : രാജ്യത്ത് സൈബർ സെക്യൂരിറ്റി സേന രൂപീകരിച്ചു. വിദഗ്ദ്ധരായ എട്ടംഗ സംഘത്തിന് രൂപം നൽകിയതായി ആഭ്യന്തര മന്ത്രാലയമാണ്  അറിയിച്ചത്. ആഭ്യന്തര മന്ത്രാലയം മേധാവികളുടെ നിർദ്ദേശമനുസരിച്ചാണ് ഇത് രൂപവൽക്കരിച്ചതെന്ന് കുറ്റാന്വേഷണ വിഭാഗം ആക്ടിംങ് ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അൽ ഷർഹാൻ അറിയിച്ചു.

രാജ്യത്തെ പ്രമുഖ സർക്കാർ ഏജൻസികളും സ്ഥാപനങ്ങളും ബാങ്കുകളും കേന്ദ്രീകരിച്ചാണ് അടുത്തിടെ സൈബർആക്രമണങ്ങളുണ്ടായത്. അതിന്റെ പശ്ചാത്തലത്തിലാണ് സൈബർ സെക്യൂരിറ്റിയ്ക്ക് രൂപം നൽകിയത്. വിവര സാങ്കേതിക വിഭാഗം വിദഗ്ദ്ധരും നെറ്റ്്വർക്ക് വിദഗ്ദ്ധരും അടങ്ങുന്ന എട്ട് സാങ്കതിക വിദഗ്ദ്ധരടങ്ങുന്നതാണ് സൈബർ സെക്യൂരിറ്റി സംഘം.

സൈബർ നുഴഞ്ഞുകയറ്റം തടയുന്നതിനും രാജ്യത്തെ മർമപ്രധാനമായ കേന്ദ്രങ്ങളിൽ നിന്ന് സുപ്രധാന രേഖകൾ സംരക്ഷിക്കുന്നതിനും രാജ്യത്ത് നിലവിലുള്ള സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കും. സുപ്രധാന സർക്കാർ വകുപ്പുകളിലെയും പ്രദേശിക ബാങ്കുകളിലെയും സ്വകാര്യ ഏജൻസികളിലെയും ഇലക്ട്രോണിക് സൈബർ ആക്രമണങ്ങളും നുഴഞ്ഞുകയറ്റവും സംഘത്തിന് തടയാനായെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

കൂടാതെ ട്വിറ്റർ അക്കൗണ്ടുകളിലെ ബ്ലാക്ക് ബോക്സ് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനും അതിലൂടെ വ്യാപകമായി പ്രചരിക്കുന്ന അഭ്യൂഹങ്ങളും കുപ്രചാരണങ്ങളും അവസാനിപ്പിക്കുന്നതിനും സംഘത്തിന് സാധിച്ചു. ഷെയ്ഖ് എന്ന പേരിൽ ബ്ലാക്ക് ബോക്സ് അക്കൗണ്ടിലൂടെ ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നത് ഒരു സ്വദേശി വ്യവസായിയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed