ഖുര്‍ആന്‍ സമ്മേളനം വെള്ളിയാഴ്ച പ്രവാസി ഓഡിറ്റോറിയത്തില്‍


കുവൈത്ത് സിറ്റി : ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ വെളിച്ചം വിംഗ് സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ സമ്മേളനം ജനുവരി 19 ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് അബ്ബാസിയയിലെ പ്രവാസി ഓഡിറ്റോറിയത്തില്‍ നടക്കും. ഖുര്‍ആന്‍ അന്താരാഷ്ട്ര പഠന പദ്ധതിയുടെ ഡയറക്ടര്‍ ടി.പി ഹുസൈന്‍ കോയ മദനി സമ്മേളനത്തിലെ മുഖ്യാതിഥിയായിരിക്കും.

വെളിച്ചം പരീക്ഷയുടെയും അന്നൂര്‍ ഓണ്‍ലൈന്‍ ക്വിസ്സ് മത്സരത്തിലെയും വിജയികള്‍ക്കുള്ള സമ്മാനദാനം, വെളിച്ചം പുതിയ മൊഡ്യൂല്‍ പ്രകാശനം, ഖുര്‍ആന്‍ ഭാഷണം എന്നിവ സംഗമത്തില്‍ ഉണ്ടായിരിക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. കുവൈത്തിന്‍റെ വിവിധ ഏരിയകളില്‍ നിന്ന് വാഹന സൗകര്യം ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക. 65829673

You might also like

  • Lulu Exchange
  • Straight Forward

Most Viewed