മലയാളം ജുമുഅഃ ഖുതുബ മങ്കഫില് ജനുവരി 19 ന് ആരംഭിക്കും
കുവൈത്ത് സിറ്റി : കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിന് കീഴിലുള്ള മങ്കഫ് ശ്രിംബി ഹോട്ടലിന് സമീപത്തെ (ബ്ലോക്ക് 4, റോഡ് 27) മസ്ജിദ് ഫാത്വിമ അല് അജ്മിയില് ഇന്ത്യന് ഇസ്ലാഹി സെന്ററിന് കീഴില് ജനുവരി 19 മുതല് മലയാളത്തിലുള്ള ജുമുഅഃ ഖുതുബ ആരംഭിക്കും.
യുവ പണ്ഡിതനും പ്രമുഖ പ്രാസംഗികനുമായ മൗലവി മുഹമ്മദ് അരിപ്ര ഉദ്ഘാടന ഖുതുബ നിര്വ്വഹിക്കും. സ്ത്രീകള്ക്ക് സൗകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങള്ക്ക് ബന്ധപ്പെടുക 99060684.

