ഐ.ഐ.സി ബസ്വീറ ചര്ച്ച സംഗമം ശ്രദ്ധേയമായി
കുവൈത്ത് : ഇന്ത്യന് ഇസ്ലാഹി സെന്റർ കേന്ദ്ര ദഅ്വ വിംഗ് ജലീബിലെ ഐ.ഐ.സി ഓഡിറ്റോറിയത്തില് വെച്ച് ബസ്വീറ ചർച്ച സംഗമം സംഘടിപ്പിച്ചു. ഈമാന് പകരുന്ന ചരിത്ര സ്പര്ശനങ്ങൾ എന്ന വിഷയത്തില് സി.കെ അബ്ദുല്ലത്തീഫും സമാധാനം നല്കുന്ന ഖുര്ആനിക വചനങ്ങള് എന്ന വിഷയത്തില് മുഹമ്മദ് അരിപ്രയും ക്ലാസുകളെടുത്തു.
ചര്ച്ചയിൽ സയ്യിദ് അബ്ദുറഹിമാന്, അബ്ദുല്ല കാരക്കുന്ന്, മുഹമ്മദ് റാഫി, അബ്ദുന്നാസര് മുട്ടില്, സൈദ് മുഹമ്മദ് റഫീഖ് എന്നവര് പങ്കെടുത്ത് സംസാരിച്ചു. ക്വിസ്സ് മത്സരത്തിൽ എൻ ജി .ഫുആദ് തെക്കൻ കൂറ്റൂർ, റുബീന അരീക്കോട്, ഷഹർബൻ കുന്ദംകുളം എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. വിജയികൾക്ക് ഐ.ഐ.സി വൈസ് പ്രസിഡന്റ് വി.എ മൊയ്തുണ്ണി സമ്മാനങ്ങൾ വിതരണം ചെയ്തു. അഷ്റഫ് മേപ്പയ്യൂര് മത്സരം നിയന്ത്രിച്ചു. വി.എ മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. ദഅ്വ സെക്രട്ടി അബ്ദുൾ അസീസ് സലഫി സ്വാഗതവും ഐ.ഐ.സി സെക്രട്ടറി എന്ജി.അൻവർ സാദത്ത് നന്ദിയും പറഞ്ഞു.

