സൗജന്യ മെഡിക്കൽ ക്യാമ്പ് ജനുവരി 12 -ന്


കുവൈറ്റ് സിറ്റി : കുവൈറ്റ് മെഡിക്കൽ അസോസിഷൻ, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം, കുവൈറ്റ് ഹേർട് ഫൌണ്ടേഷൻ, ഇന്ത്യൻ ഡെന്റൽ അലയനസ് എന്നിവയുടെ സഹകരണത്തോടെ സെൻറ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആത്മീയ പ്രസ്ഥാനമായ മദ്യവർജ്ജന പ്രസ്ഥാനം 2018 ജനുവരി 12 വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്കു 1 മണി വരെ അബ്ബാസിയായിലെ ഇന്ത്യൻ സ്കൂളിൽ വെച്ച് ഒൻമ്പതാമത് മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ജനറൽ മെഡിസിൻ, ഓൺകോളജി, ഗൈനക്കോളജി, ഡെർമറ്റോളജി, ഓർത്തോപീഡിക്, ഇ എൻ ടി, നെഫ്രോളജി, ന്യൂറോളജി, പീഡിയാട്രിക്, കാർഡിയോളജി, ഗ്യാസ്ട്രോളജി, യൂറോളജി, ഡെന്റൽ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടർന്മാരുടെ സേവനം ലഭ്യമാണ്. കൂടാതെ നേത്ര പരിശോധന, കാഴ്ചശക്തി നിർണ്ണയം, ബ്ലഡ് ഷുഗർ, ബിപി, കൊളസ്ട്രോൾ, ഇസിജി, അൾട്രാ സൗണ്ട് സ്കാനിംഗ് എന്നീ പരിശോധനകളും ഉണ്ടായിരിക്കുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed