മെട്രോ ട്രെയിൻ സർവ്വീസ് പരിചയപ്പെടാൻ പൊതുജനങ്ങൾക്ക് അവസരം
റിയാദ് : റിയാദ് മെട്രോ പരിചയപ്പെടാൻ പൊതുജനങ്ങൾക്ക് അവസരം ഒരുങ്ങുന്നു. മെട്രോ സർവ്വീസ് പരിചയപ്പെടുന്നതിനും ജനങ്ങളെ ബോധവൽക്കരിക്കുന്നതിനുമാണ് റിയാദ് ഡെവലപ്മെന്റ് അതോറിറ്റി പ്രദർശനം ഒരുക്കിയിട്ടുള്ളത്. വൈകുന്നേരം 4 മുതൽ രാത്രി 10 വരെയാണ് പ്രദർശനം. കിംഗ് അബ്ദുൽ അസീസ് റോഡിനും അബൂബക്കർ സിദ്ദീഖ് റോഡിനും ഇടയിൽ പ്രത്യേകം തയ്യാറാക്കിയ പവിലിയനിൽ ബോഗികളും പ്രദർശിപ്പിച്ചിട്ടുണ്ട്.
കിംഗ് അബ്ദുൽ അസീസ് പബ്ലിക് ട്രാൻസ്പോർട്ട് പദ്ധതിയുടെ ഭാഗമായാണ് റിയാദ് മെട്രോ യാഥാർത്ഥ്യമാകുന്നത്. പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ മെട്രോയും അനുബന്ധ സൗകര്യങ്ങള്ളും വഴിയൊരുക്കും. ഇതുസംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കുന്നതിനാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്.
മെട്രോ യാഥാത്ഥ്യമാകുന്നതോടെ ഗതാഗത കുരുക്കു കുറയുകയും യാത്രക്കാരുടെ സമയം ലാഭിക്കുന്നതിനും കഴിയും. ഇതിനു പുറമെ കുറഞ്ഞ ചെലവിൽ മികച്ച യാത്രാ സൗകര്യം ലഭിക്കുകയും ചെയ്യും. മെട്രോ േസ്റ്റഷനുകൾ, പ്രവർത്തന രീതി, ബോഗികളിൽ ലഭ്യമായ സൗകര്യങ്ങൾ എന്നിവ വിശദീകരിക്കുന്ന വിഡിയോ പ്രദർശനം കാണാനും സന്ദർശകർക്ക് അവസരം ഉണ്ട്.
മെട്രോ നിർമ്മാണവുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങളാണ് പവിലിയനിൽഒരുക്കിയിട്ടുള്ളത്. റിയാദ് മെട്രോ ഡോട് എസ്എ എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് സന്ദർശനത്തിനുള്ള പാസ് സൗജന്യമായി ലഭിക്കും.

