കു­വൈ­ത്തിൽ സർ­ക്കാർ മേ­ഖലയിൽ ശന്പള പരി­ഷ്കരണം അടു­ത്ത വർ­ഷം നടപ്പി­ലാ­ക്കും


കുവൈത്ത് സിറ്റി : കുവൈത്തിലെ സർക്കാർ മേഖലയിൽ ശന്പള പരിഷ്കരണം അടുത്തവർഷം ആദ്യം ഉണ്ടായേക്കും. ധനമന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ മൂന്നുവർഷമായി തുടരുന്ന പഠനങ്ങൾ അന്തിമഘട്ടത്തിൽ എത്തിയതായി അധികൃതർ വ്യക്തമാക്കി. 

ഒരേ യോഗ്യതയുള്ള ജീവനക്കാരുടെ ശന്പളം, ആനുകൂല്യം എന്നിവയുടെ കാര്യത്തിലുള്ള അന്തരം ഇല്ലാതാക്കുകയാണു സർക്കാറിന്റെ ലക്ഷ്യം. ജീവനക്കാരുടെ ശന്പളം വെട്ടിക്കുറയ്ക്കാനോ ആനുകൂല്യം തടയാനോ നീക്കമൊന്നും ഇല്ലെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു. 

പൊതുമേഖലയിൽ 348064 പേർ ജോലി ചെയ്യുന്നുവെന്നാണു ഡിസംബർ 31 വരെയുള്ള കണക്ക്. അവരിൽ 262370 സ്വദേശികളുണ്ട്. 4510 ഗൾഫ് പൗരന്മാരും 49592 അറബ് വംശജരും മറ്റു രാജ്യങ്ങളിൽ നിന്നുള്ള 31592 പേരും പൊതുമേഖലയിൽ ജോലി ചെയ്യുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed