വാ­റ്റി­ന്റെ­ മറവിൽ അമി­ത വി­ല ഈടാ­ക്കി­യ സ്ഥാ­പനങ്ങൾ­ക്കെ­തി­രെ­ നടപടി­


അബുദാബി : മൂല്യവർദ്ധിത നികുതിയുടെ (വാറ്റ്) മറവിൽ അമിതവില ഈടാക്കിയ അഞ്ചു സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായി സാന്പത്തിക മന്ത്രാലയ അധികൃതർ അറിയിച്ചു. വാറ്റ് നിലവിൽവന്നശേഷം പരാതികൾ വർദ്ധിച്ചതായി അധികൃതർ പറഞ്ഞു.

ഉൽപ്പന്നത്തിന്റെ വിൽപ്പനവിലയിൽ ഈടാക്കാവുന്ന നികുതി അഞ്ചു ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും മറികടന്നു കൂടുതൽ തുക ഈടാക്കിയ സ്ഥാപനങ്ങളാണ് കുടുങ്ങിയത്. നിയമം ലംഘിച്ച രണ്ടു സ്ഥാപന ഉടമകളെ മന്ത്രാലയത്തിൽ വിളിപ്പിച്ചു വിശദീകരണം തേടാനും തീരുമാനിച്ചു. ഉപയോക്താക്കൾ വിപണികൾ നിരീക്ഷിച്ചു നിയമലംഘനങ്ങൾ അപ്പപ്പോൾ അറിയിക്കണമെന്നു ദുബൈ സാന്പത്തിക മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് തലവൻ അഹ്മദ് ഹസൻ അൽ സആബി ആവശ്യപ്പെട്ടു. 

നികുതി പ്രാബല്യത്തിലായ ആദ്യ രണ്ടു ദിവസത്തിനുള്ളിൽത്തന്നെ 289 പരാതികൾ മന്ത്രാലയത്തിൽ എത്തിയിരുന്നു. ഈ സാഹചര്യത്തിൽ വിപണികൾ നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. പരിശോധിക്കാനും പരാതിപ്പെടാനും കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തി.

600545555 എന്ന നന്പറിലാണു വിപണികളിലെ ചലനങ്ങൾ അറിയിക്കേണ്ടത്. നികുതി മറയാക്കി അമിതവില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്ന് അൽ സആബി വ്യക്തമാക്കി. 

 വാറ്റ് നിലവിൽവന്ന ശേഷം ബിൽ അടയ്ക്കുന്പോൾ, അവകാശപ്പെട്ട തുക തിരിച്ചു നൽകാത്തതു നിയമലംഘനമാണെന്നു യു.എ.ഇ സാന്പത്തിക മന്ത്രാലയ ഉപഭോക്തൃ സംരക്ഷണ വകുപ്പ് തലവൻ ഡോ ഹാഷിം അൽ നുഐമി അറിയിച്ചു. ‘ചില്ലറയില്ല’ എന്ന കാരണം പറഞ്ഞ് അവകാശങ്ങൾ തടയരുതെന്ന് അദ്ദേഹം വ്യാപാരികളെ ഓർമ്മപ്പെടുത്തി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed