ഗതാ­ഗത നി­യമ ലംഘനം : കേ­സിൽ നി­ന്ന് വാ­ഹന ഉടമയെ­ ഒഴി­വാ­ക്കാൻ ആലോ­ചന


കുവൈത്ത് സിറ്റി : ഗതാഗത നിയമലംഘനത്തിന് വാഹനം ഓടിച്ചവർക്കു പകരം വാഹന ഉടമ കേസിൽ ഉൾപ്പെടുന്നത് ഒഴിവാക്കാൻ പദ്ധതി വരുന്നു. ട്രാഫിക് ജനറൽ ഡയറക്ടറേറ്റിൽ വാഹന ഉടമ നേരിട്ടെത്തി സത്യവാങ്‌മൂലം നൽകുന്ന സംവിധാനമാണ് ആലോചിക്കുന്നത്. വാഹനം ഓടിക്കുന്നത് അടുത്ത രക്തബന്ധത്തിൽ (ഭാര്യ, മക്കൾ) ഉള്ളവരോ തന്റെ ഡ്രൈവറോ ആണെന്നു സത്യവാങ്മൂലം നൽകണം. മറ്റുള്ളവരുടെ പേരിൽ സത്യവാങ്മൂലം പാടില്ല. ഉടമ നൽകിയ പട്ടികയിൽ ഉൾപ്പെട്ട ആളാണ് ഗതാഗതനിയമം ലംഘിച്ചതെങ്കിൽ അയാൾക്കെതിരെയാകും നിയമനടപടി സ്വീകരിക്കുക. 

ആര് വാഹനമോടിച്ചാലും ഉടമയ്ക്കെതിരെ കേസെടുക്കുന്ന സംവിധാനമാണ് നിലവിലുള്ളത്. സ്വന്തം പേരിൽ കേസ് വരുമെന്ന സാഹചര്യമുണ്ടായാൽ വാഹനമോടിക്കുന്നവർ കൂടുതൽ ശ്രദ്ധാലുക്കളാകുമെന്നാണ് അധികൃതരുടെ നിഗമനം. കുറ്റം ചെയ്യാത്ത വാഹന ഉടമയ്ക്കെതിരെ കേസെടുക്കുന്ന പ്രവണത ഇല്ലാതാക്കാനും അതുവഴി സാധിക്കും. 

വാഹന ഉടമ നൽകുന്ന സത്യവാങ്മൂലത്തിൽ പ്രതിപാദിക്കുന്നവരുടെ പേരുവിവരം മന്ത്രാലയത്തിന്റെ സിസ്റ്റത്തിൽ ഉണ്ടാകും. ഗതാഗത നിയമ ലംഘനത്തിനു പിടിക്കപ്പെടുന്ന വാഹനം ഓടിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ അതുവഴി സാധിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed