കു­വൈ­ത്തിൽ ചി­കി­ത്സാ­ പി­ഴവു­മൂ­ലമു­ണ്ടാ­കു­ന്ന ആരോ­ഗ്യ പ്രശ്‌നങ്ങൾ‍­ക്കും ഇൻ­ഷു­റൻ­സ് പരി­രക്ഷ


കുവൈത്ത് സിറ്റി : കുവൈത്തിൽ ചികിത്സാ പിഴവുമൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നതിനുള്ള  കരട് നിയമം ഫത്‌വ ബോർഡിന് സമർപ്പിച്ചു. നിയമ, സാന്പത്തിക, ഭരണപരമായ വശങ്ങളെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പ് വിശദമായി പഠനം നടത്തുണ്ടന്നും ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു.

ഫത്‌വ ആൻഡ് ലെജിസ്ലേഷൻ വകുപ്പിന്‍റെ നിർദ്ദേശങ്ങൾ ‍കൂടി ലഭിച്ചശേഷം കരടു നിയമം പാർലിമെന്‍റിൽ പരിഗണനയ്ക്കായി സമർ‍പ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ജമാൽ അൽ ഹാർബി വ്യക്തമാക്കി. ചികിത്സാ പിഴവുകൾ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾക്കുള്ള ഇൻ‍ഷുറൻസിനായി പ്രത്യേകം ഫണ്ട് സ്വരൂപിക്കും. 

അത്‌പോലെ തന്നെ ജോലി മേഖലയുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന ഉപദ്രവങ്ങളിൽ നിന്ന് ഡോക്ടർമാരെ രക്ഷിക്കുന്നതിനായി അവരിൽ നിന്ന് ചെറിയ തുക ഫീസായി ഈടാക്കി ഫണ്ട് സ്വരൂപിക്കുന്നുണ്ട്. ഇത് ആരോഗ്യ പാർലിമെന്ററി കമ്മിറ്റിയുടെ അജൻഡയിലുമുണ്ട്. കുവൈത്ത് മെഡിക്കൽ അസോസിയേഷൻ സംഘടിപ്പിച്ച അപ്‌ഡേറ്റ്‌സ് ഇൻ മെഡിസിൻ എന്നഅന്താരാഷ്ട്ര കോൺഫറൻസ് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ലോകാരോഗ്യ സംഘടനയുടെ മാനദണ്ധമനുസരിച്ച് രോഗികളുടെ സുരക്ഷ ഉറപ്പാക്കും. എല്ലാ മെഡിക്കൽ ശാഖകളിലും ഏറ്റവും പുതിയ ശാസ്ത്ര, സാങ്കേതിക നേട്ടങ്ങൾ കൊണ്ടുവരേണ്ടത് മാനുഷികവും തൊഴിൽപരവുമായ ഉത്തരവാദിത്തമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed