പേപ്പറുകളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് വിൽപന നടത്തിയ പ്രവാസിക്ക് 10 വർഷം തടവും 5,000 ദിനാർ പിഴയും


പ്രദീപ് പുറവങ്കര

മനാമ: പേപ്പർ കഷ്ണങ്ങളിൽ സിന്തറ്റിക് കന്നാബിനോയിഡ്സ് (Synthetic Cannabinoids) എന്ന മാരക മയക്കുമരുന്ന് ആഗിരണം ചെയ്യിപ്പിച്ച് കൈവശം വെക്കുകയും വിൽപന നടത്തുകയും ചെയ്ത കേസിൽ പ്രവാസിക്ക് ഹൈക്കരിമിനൽ കോടതി 10 വർഷം തടവും 5,000 ബഹ്‌റൈൻ ദിനാർ പിഴയും ശിക്ഷ വിധിച്ചു. ഏഷ്യൻ സ്വദേശിയായ യുവാവിനെയാണ് കോടതി ശിക്ഷിച്ചത്.

ബഹ്‌റൈനിൽ വിതരണത്തിനും വിൽപനയ്ക്കുമായി പ്രതിയുടെ കൈവശം മയക്കുമരുന്നുണ്ടെന്ന് ആന്റി നാർക്കോട്ടിക്സ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് പബ്ലിക് പ്രോസിക്യൂഷന്റെ വാറന്റുമായി പോലീസ് പ്രതിയുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ, കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ 20 പേപ്പർ കഷ്ണങ്ങൾ കണ്ടെത്തി. ഇവയിൽ നിരോധിത മയക്കുമരുന്ന് ലയിപ്പിച്ചു ചേർത്തിട്ടുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി.

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതിയെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. സാമ്പത്തിക ലാഭത്തിനായി മയക്കുമരുന്ന് കൈപ്പറ്റുക, സൂക്ഷിക്കുക, ചെറിയ അളവുകളിലാക്കി വിഭജിക്കുക, തുടർന്ന് രഹസ്യ കേന്ദ്രങ്ങളിൽ വെച്ച് ('ഡെഡ് ഡ്രോപ്പ്' രീതിയിൽ) വിതരണം ചെയ്യുക എന്നിവയായിരുന്നു ഇയാളുടെ ചുമതല.

പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നും മയക്കുമരുന്ന് അടങ്ങിയ ബാഗുകൾ, ക്യാപ്‌സ്യൂളുകൾ, പേപ്പർ ഷീറ്റുകൾ എന്നിവയുടെ ചിത്രങ്ങളും വിവിധ മയക്കുമരുന്നുകളുടെ വീഡിയോകളും പണമിടപാടുകളുടെ സ്ക്രീൻഷോട്ടുകളും അന്വേഷണ സംഘം കണ്ടെടുത്തു. ഇവയെല്ലാം കോടതിയിൽ തെളിവായി ഹാജരാക്കിയിരുന്നു.

article-image

sdfgdg

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed