സൗ­ദി­ അറേ­ബ്യയിൽ ജ്വല്ലറി­കളി­ലെ­ സ്വദേ­ശി­വൽ­ക്കരണം ഡി­സംബർ 3 മു­തൽ


റിയാദ് : സൗദിയിൽ ജ്വല്ലറികളിൽ സന്പൂർണ സ്വദേശിവൽക്കരണം നടപ്പിലാക്കുന്നതിനുള്ള തീരുമാനം ഡിസംബർ 3 നു പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈൽ പറഞ്ഞു. സ്വദേശികൾക്കു അനുയോജ്യമായ കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കാനാണ് തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയം ലക്ഷ്യമിടുന്നത്. 

ഡിസംബർ മൂന്നുമുതൽ ഈ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളെ കണ്ടത്താനുള്ള പരിശോധന ശക്തമാക്കും. നേരത്തെ എടുത്ത മന്ത്രിസഭ തീരുമാനമനുസരിച്ച് രാജ്യത്തെ മുഴുവൻ ജ്വല്ലറികൾക്കും സ്വദേശി വൽക്കരണ നിയമം നടപ്പിലാക്കുന്നതിനു രണ്ട് മാസത്തെ സമയ പരിധി നൽകിയിരുന്നു. എന്നാൽ പല വിധ കാരണങ്ങളാൽ ഇത് വിജയിച്ചിരുന്നില്ല.

ജ്വല്ലറികളിലെ കൂടിയ ജോലി സമയവും കുറഞ്ഞ വേതനവും കാരണം ഈ മേഖലയിലെ ജോലികളിൽ നിന്നും സ്വദേശികൾ കൊഴിഞ്ഞു പോവുകായായിരുന്നുവെന്ന് സൗദി ചേംബർ ഓഫ് കൊമേഴസ് ജ്വല്ലറി വിഭാഗം സമിതി അംഗം അബ്ദുൽ ഗനി അൽ മിഹ് നാ പറഞ്ഞു.

സ്വദേശികൾക്കു അനുയോജ്യമായ കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കാനാണ് തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയം ലക്ഷ്യമിടുന്നത്.

മൊബൈൽ ഫോൺ   വിപണന മേഖലയിൽ സന്പൂർണ  സ്വദേശിവൽക്കരണം നടപ്പിലാക്കിയതിനു പിന്നാലെയാണ് ജ്വല്ലറികളിലും സ്വദേശിവൽക്കരണം നടപ്പിലാക്കുന്നത്. റെന്‍റ് എ കാർ മേഖലയിലും വൈകാതെ സ്വദേശിവൽക്കരണം നടപ്പിലാക്കുമെന്നു തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed