മക്ക-മദീ­ന പള്ളി­കളി­ലും പരി­സരങ്ങളി­ലും ഫോ­ട്ടോ­ഗ്രാ­ഫി­ നി­രോ­ധി­ച്ചു­


മക്ക : മക്ക, മദീന പള്ളികളിലും പരിസരങ്ങളിലും വീഡിയോ, ഫോട്ടോ എന്നിവ എടുക്കുന്നതിനുള്ള നിരോധനം കർശനമാക്കി. ഇനി മുതൽ ഫോട്ടോയും വീഡിയോയും ചിത്രീകരിക്കുന്നവരുടെ ഉപകരണങ്ങൾ പിടിച്ചെടുക്കും. വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലർ, ഹജ്ജ് ഔഖാഫ് അഡ്മിനിസ്‌ട്രേഷൻ അഫയേഴ്‌സ് വിഭാഗമാണ് വിലക്ക് കർശനമാക്കികൊണ്ട് ഉത്തരവിട്ടത്.

തീർത്ഥാടന കേന്ദ്രങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് വിലക്ക് കർശനമാക്കിയിട്ടുള്ളത്. ഉംറ നിർവ്വഹിക്കാനും മറ്റുമായി ഹറമുകളിലെത്തുന്നവർ ഫോട്ടോ എടുക്കുന്നത് പതിവാണ്. ഫോട്ടോ വിലക്കികൊണ്ടുള്ള ഉത്തരവ് കർശനമാക്കിയതോടെ ഇനിമുതൽ സുരക്ഷാ ഉദ്യോഗസ്ഥർ മൊബൈലും ക്യാമറയും പിടിച്ചെടുക്കും.

ഇത് സംബന്ധമായ സർക്കുലർ വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലർ, ഹജ്ജ് ഔഖാഫ് അഡ്മിനിസ്‌ട്രേഷൻ അഫയേഴ്‌സ് വിഭാഗം സൗദിയിലെ എല്ലാ വിദേശ രാജ്യങ്ങളെുടെ നയതന്ത്ര കാര്യാലയങ്ങൾക്കും അയച്ചിട്ടുണ്ട്. ഹജ്ജ്, ഉംറ മന്ത്രാലയവും എല്ലാ വിദേശ ഹജ്ജ് ഉംറ സർവ്വീസ് കന്പനികൾ‍ക്കും ടൂറിസ്റ്റ് ഏജൻസികൾ‍ക്കും സർക്കുലർ അയച്ചിട്ടുണ്ട്.

ഹറമിനകത്ത് ഫോട്ടോ എടുക്കുന്നത് നിരുത്സാഹപ്പെടുത്തി, ഹജ്ജ്, ഉംറ തീർത്ഥാടകർക്ക് ഹജ്ജ് മന്ത്രാലയം നിരന്തരം ബോധവൽ‍ക്കരണവും നൽകിയിരുന്നു. നിയമം ലംഘിച്ചും വീഡിയോ ചിത്രീകരിക്കുന്നവരുടെയും ഫോട്ടോ എടുക്കുന്നവരുടെയും ക്യാമറകൾ സുരക്ഷാ വിഭാഗം പിടിച്ചെടുക്കും.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed