ദളിത് യുവാവിന്റെ തോളിലേറി പുഴ കടന്ന ആര്‍ജെഡി എംഎല്‍എയ്ക്കെതിരെ രൂക്ഷവിമർശനം
ശാരിക
റാഞ്ചി: ജാർഖണ്ഡിൽ ദളിത് യുവാവിന്റെ തോളിലേറി പുഴ കടന്ന ആർജെഡി എംഎൽഎ നരേഷ് പ്രസാദ് സിങ്ങിനെതിരെ വ്യാപക വിമർശനം. ബിജെപി, ബിഎസ്പി തുടങ്ങിയ രാഷ്ട്രീയ പാർട്ടികളാണ് എംഎൽഎയുടെ നടപടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ജനപ്രതിനിധിയുടെ മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും, സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ എംഎൽഎ തയ്യാറാകണമെന്നും ബിഎസ്പി വിമർശിച്ചു.
പുഴയ്ക്ക് കുറുകെ പാലം നിർമ്മിക്കണമെന്നത് ഗ്രാമവാസികളുടെ ദീർഘകാലമായുള്ള ആവശ്യമാണ്. ഇതിനിടയിലാണ് ജനപ്രതിനിധിയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു പ്രവൃത്തിയുണ്ടായിരിക്കുന്നത്. ഭരണകക്ഷിയായ ആർജെഡിക്ക് ഒരു പാലം പോലും നിർമ്മിക്കാൻ കഴിഞ്ഞില്ലെന്ന് ബിജെപി ആരോപിച്ചു. ഒരു വികസന പ്രവർത്തനവും നടത്താതെ എംഎൽഎ ജനങ്ങളുടെ തോളിൽ കയറി നടക്കുകയാണെന്നും പ്രാദേശിക രാഷ്ട്രീയ നേതാക്കൾ കുറ്റപ്പെടുത്തി.
ു്ിു്ു


