ഇന്ത്യയിൽ നി­ന്നു­ള്ള ചെ­മ്മീൻ ഇറക്കു­മതി­ കു­വൈ­ത്ത് നി­രോ­ധി­ച്ചു­


കുവൈത്ത് സിറ്റി : ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതി കുവൈത്ത് നിരോധിച്ചു. ഫ്രഷ്, ഫ്രോസൺ കൊഞ്ചുകൾക്കും നിരോധനം ബാധകമാണ്. തല നീക്കം ചെയ്‌തതും വാലോടുകൂടിയതുമായ കൊഞ്ച് നിരീക്ഷണവിധേയമാക്കും. ലാബ് പരിശോധനയും കർശനമാക്കി. ബാർബിക്യു, ഫ്രയിംങ് എന്നിവയ്ക്ക് ജനം നേരിട്ട് ഉപയോഗിക്കാറുള്ള കൊഞ്ച് അണുവിമുക്തമാണെന്ന് ഉറപ്പാക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. 

ഇന്ത്യക്ക് പുറമെ ടെക്സസിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതിക്കും വാണിജ്യ− വ്യവസായ മന്ത്രാലയത്തിന്റെ നിരോധനമുണ്ട്. അതേസമയം ഇന്ത്യയിൽ നിന്നും കോഴിയിറച്ചിയും കോഴിയുൽപന്നങ്ങൾക്കുമുള്ള നിരോധനം പിൻ‌വലിച്ചിട്ടുമുണ്ട്.  

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed