സർവ്വേയും ബോധവൽക്കരണവുമായി ഇൻഡിപെൻഡൻസ് പേരന്റ്സ് ഫോറം
മനാമ : ഇന്ത്യൻ സ്‌കൂൾ തിരഞ്ഞെടുപ്പിൽ ഏതു പാനൽ ജയിക്കുമെന്ന സർവ്വേയുമായി സ്വതന്ത്രരായ രക്ഷിതാക്കൾ ചേർന്ന് ഒരു സർവ്വേ നടത്തുന്നു. അടുത്ത ദിവസം തന്നെ സർവേ ഫലം പ്രസിദ്ധപ്പെടുത്തുമെന്ന് ഈ ഫോറത്തിന്റെ അഡ്മിൻ വിഭാഗം അറിയിച്ചു.
പാനൽ രാഷ്ട്രീയത്തിന് വശംവദരാകാതെ ഇഷ്ടമുള്ള സ്ഥാനാർത്ഥികൾക്ക് വോട്ട് നൽകണമെന്നും കഴിവും ആത്മാർത്ഥതയുമുള്ള സ്ഥാനാർത്ഥികളെ സ്‌കൂളിന്റെ ചുമതല ഏൽപ്പിക്കാൻ രാഷ്ട്രീയം മറന്ന് വോട്ട് നൽകണമെന്നും ഇൻഡിപെൻഡൻസ് പേരന്റ്സ് ഫോറം ബോധവൽക്കരണം നടത്തുന്നുണ്ട്.


