കു­വൈ­ത്തിൽ 30 വർ­ഷം കഴി­ഞ്ഞവർ­ക്ക് സ്ഥി­ര താ­മസാ­നു­മതി­ നൽ­കണമെ­ന്ന് നി­ർ­ദ്ദേ­ശം


കുവൈത്ത് സിറ്റി : കുവൈത്തിൽ 30 വർഷം പൂർത്തിയാക്കിയ വിദേശികൾക്കു സ്ഥിര താമസാനുമതി നൽകണമെന്ന നിർദ്ദേശവുമായി അബ്ദുല്ല അൽ ഫഹദ് എം‌.പി. സ്ഥിര താമസാനുമതി നൽകുന്നതിനു മുന്പ് അപേക്ഷകൻ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ വ്യവസ്ഥ വേണം. 

പൊതുസുരക്ഷയ്ക്കു ഭീഷണിയാകില്ലെന്നും കുറ്റകൃത്യ പശ്ചാത്തലമില്ലെന്നുമുള്ള സർട്ടിഫിക്കറ്റാണ് വേണ്ടതെന്നും അദ്ദേഹം നിർദ്ദേശിച്ചു. അതിനിടെ, ഡ്രൈവിംഗ് ലൈസൻസ് വ്യവസ്ഥകൾ കർശനമാക്കിയ 2014 നവംബറിനുശേഷം വിദേശികൾക്ക് നൽകിയ ലൈസൻസുകളുടെ എണ്ണം വെളിപ്പെടുത്തണമെന്ന് ഖാലിദ് അൽ ഉതൈബി ആഭ്യന്തരമന്ത്രി ഷെയ്ഖ് ഖാലിദ് അൽ ജാറ അൽ സബാഹിനോട് ആവശ്യപ്പെട്ടു. 

പ്രതിമാസം 600 ദിനാർ ശന്പളം, കുവൈത്തിൽ രണ്ടുവർഷം താമസം, സർവ്വകലാശാലാ ബിരുദം എന്നിവയാണ് വിദേശികൾക്ക് ലൈസൻസ് നൽകുന്നതിനുള്ള മാനദണ്ധമായി നിശ്ചയിച്ചത്. ഇതു പ്രാബ ല്യത്തിലായ ശേഷം ഉപാധികളിൽ ഇളവ് നൽകി എത്ര ലൈസൻസുകൾ നൽകിയെന്നും ഏതു വ്യവസ്ഥയിലാണ് ഇളവ് നൽകിയതെന്നും വെളിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed