ഒമാ­നിൽ പു­തി­യ സ്ഥലത്ത് വാ­തക നി­ക്ഷേ­പം കണ്ടെ­ത്തി­


മസ്്ക്കറ്റ് : മധ്യ ഒമാനിലെ മബ്‌റൂഖ് മേഖലയിൽ വാതകനിക്ഷേപം ഉള്ളതായി കണ്ടെത്തൽ. ഇതിന്റെ വാണിജ്യപരമായ ഉൽപ്പാദന സാധ്യതകൾ പര്യവേക്ഷണ സംഘം വിലയിരുത്തി വരികയാണെന്ന് പെട്രോളിയം ഡെവലപ്പ്‌മെന്റ് ഒമാൻ‍ എക്‌സ്റ്റണൽ അഫയേഴ്‌സ് ആന്റ് ഇൻ കണ്‍ട്രി വിഭാഗം മേധാവി അബ്ദുൾ ആമീർ ബിൻ അബ്ദുൾ ഹുസൈൻ അൽ അജ്മി പറഞ്ഞു. 

ഖസാൻ ഗ്യാസ് ഫീൽഡിന്റെ നിർമ്മാണ പ്രവൃത്തികൾ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. പദ്ധതിയുടെ ആദ്യഘട്ടമായാണ് മന്ത്രി സയ്യിദ് ഹൈതം ബിൻ താരീഖ് അൽ സൈദിന്റെ രക്ഷാകർതൃത്വത്തിൽ‍ നടന്ന ചടങ്ങിൽ ആരംഭിച്ചത്.

കഴിഞ്ഞ സപ്തംബറിലാണ് ഒന്നാംഘട്ട പദ്ധതിയിൽ നിന്ന് വാതക ഉൽപ്പാദനം തുടങ്ങിയത്. വാതകപാടത്തിന്റെ വികസനത്തിന് അനുമതി ലഭിച്ച് നാല് വർഷത്തിനുള്ളിൽ തന്നെ ഇത് യാഥാർത്ഥ്യമാക്കാൻ സാധിച്ചത് വലിയ നേട്ടമാണെന്ന് ബ്രിട്ടീഷ് പെട്രോളിയം ഗ്രൂപ്പ് മേധാവി ബോബ് ഡ്യൂഡ്‌ലി പറഞ്ഞു. 

ഏകദേശം 10.5 ട്രില്യൺ ക്യൂബിക് ഫീറ്റ് വാതകം ഇവിടെ നിന്ന് ഖനനം ചെയ്യാൻ സാധിക്കുമെന്നാണ് അധികൃതർപ്രതീക്ഷിക്കുന്നത്. 200 വാതകകിണറുകളാണ് ഒന്നാംഘട്ടത്തിലുള്ളത്. ഒരു ശതകോടി ക്യുബിക് ഫീറ്റ് വാതകമാണ് ഇപ്പോൾ പ്രതിദിനം ഉൽപ്പാദിപ്പിക്കുന്നത്. രണ്ടാം ഘട്ടം കൂടി പ്രവർത്തന സജ്ജമാകുന്നതോടെ ഇത് ഒന്നരശതകോടിയായി ഉയരും.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed