ദേ­ശീ­യദി­നാ­ഘോ­ഷങ്ങൾ­ക്കാ­യി­ യു­.ഇ.എ ഒരു­ങ്ങു­ന്നു­


ദുബൈ : ദേശീയ ദിനാഘോഷങ്ങൾക്ക് യു.ഇ.എ ഒരുങ്ങുന്നു. യു.എ.ഇ ദേശീയപതാക പതിച്ച വസ്ത്രങ്ങളും ബാൻഡുകളും തൊപ്പികളുമെല്ലാം കടകളിൽ നിറഞ്ഞുകഴിഞ്ഞു. യു.എ.ഇ. ദേശീയപതാകയ്ക്ക് കീഴിൽ ഏഴ് എമിറേറ്റുകളിലെ ഭരണാധികാരികളും ഒന്നിച്ച് നിൽക്കുന്ന വലിയ കാൻ‍വാസിലുള്ള ചിത്രങ്ങൾ നഗരത്തിൽ പലയിടത്തും കാണാം.

പലതരം സംവിധാനങ്ങളാണ് ആഘോഷങ്ങൾക്ക് മാറ്റുപകരാനുള്ള ഷോപ്പിംഗ് കേന്ദ്രങ്ങളിലും മാളുകളിലും രാജ്യത്തിന്റെ മറ്റ് കേന്ദ്രങ്ങളിലും വരുന്നത്. പ്രധാന റോഡുകളിൽ പ്രത്യേക വർണവിളക്കുകൾ സ്ഥാപിച്ചു തുടങ്ങി. ഷോപ്പിംഗ് കേന്ദ്രങ്ങളിൽ ദേശീയപതാകയുടെ നിറങ്ങൾ അടിസ്ഥാനമാക്കിയുള്ള അലങ്കാരങ്ങൾ നിറഞ്ഞു. വാഹനങ്ങളുടെ അലങ്കാരപ്പണികൾ ആഴ്ചകൾക്ക് മുന്‍പ് തന്നെ ആരംഭിച്ചിരുന്നു. 

ദേശീയദിനാഘോഷറാലിയിൽ പങ്കെടുക്കുന്ന അലങ്കരിച്ച വാഹനങ്ങൾക്ക് പോലീസ് പലതരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അമിതശബ്ദവും മറ്റുമുണ്ടാക്കുന്നതിനാണ് വിലക്കുള്ളത്. യു.എ.ഇ. ഭരണാധികാരികളുടെയും രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻസുൽത്താൻ അൽ നഹ്യാന്റെയും ചിത്രങ്ങൾ പതിച്ചുള്ള വാഹനങ്ങളും ദേശീയപതാകയുമെല്ലാമാണ് വാഹനങ്ങളിൽ നിറയുന്നത്. 

അബുദാബി ഫെറാരി വേൾഡിൽ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വർണശബളമായ പരിപാടികളാണ് നടക്കുന്നത്. അയാല, ഖലീജി നൃത്തപരിപാടികൾ, സംഗീതനിശകൾ എന്നിവ ഇതിലുൾപ്പെടും. ഇതിനുപുറമേ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഫെറാരി വേൾഡിലെത്തുന്നവർക്ക് ഇളവുകളും നൽകുന്നുണ്ട്. ഫെറാരി വേൾഡ് ബ്രോൺസ് ടിക്കറ്റ് വാങ്ങുന്നവർക്ക് അത്ര വിലയുള്ള യാസ് വാട്ടർ വേൾഡിലെ ടിക്കറ്റ് സൗജന്യമായി ലഭിക്കും. ഡിസംബർ മൂന്നുവരെ ഇളവുകൾ ലഭ്യമാണ്. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed