സത്യം ഓണ്‍ലൈൻ കലാകേന്ദ്ര പ്രവാസി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നു : ഉമ്മന്‍ചാണ്ടി
കുവൈറ്റ് സിറ്റി : പ്രവാസികള്‍ ഏത് നാട്ടില്‍, ഏത് സാഹചര്യത്തിലായിരുന്നാലും അവരുടെ സര്‍ഗവാസനകളെ പ്രോത്സാഹിപ്പിക്കാന്‍ സംഘടനകളും പ്രസ്ഥാനങ്ങളും മുന്നോട്ട് വരണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നവ മാധ്യമ ലോകത്ത് നവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ സത്യം ഓണ്‍ലൈൻ കാണിക്കുന്ന ആത്മാര്‍ഥത അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സാല്‍മിയയിൽ സത്യം ഓണ്‍ലൈൻ കലാകേന്ദ്രയുടെ ലോഗോ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള ഓണ്‍ലൈന്‍ മാധ്യമ ചരിത്രത്തില്‍ ആദ്യമായി ഒരു വിദേശ രാജ്യത്ത് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ പേരില്‍ ആരംഭിക്കുന്ന റീഡേഴ്സ് ക്ലബ്ബിന്റെ പേരിലുള്ള പ്രഥമ സംരംഭമാണ് സത്യം ഓണ്‍ലൈന്‍ കലാകേന്ദ്ര.
സംഘടനയുടെ പ്രസിഡന്റ് ചെറിയാന്‍ വാഴത്ര യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സത്യം ഓണ്‍ലൈന്‍ കലാകേന്ദ്രയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ പ്രസിഡന്റ് വിവരിച്ചു. ജനറല്‍ സെക്രട്ടറി ബിനു ജോസഫ് തോട്ടില്‍, ട്രഷറര്‍ ബെന്നി പോള്‍, ജോയിന്റ് ട്രഷറര്‍ അനീഷ് കുരുവിള, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ മനോജ് മാത്യു ചണ്ണപ്പേട്ട, ജോസ് ജേക്കബ്ബ്, രക്ഷാധികാരി സണ്ണി മണര്‍കാട്ട്, ഓ ഐ സി സി ദേശീയ പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര, വിബിന്‍ മങ്ങാട്ട്, മാത്യു ഈപ്പന്‍, റെജി ജോണ്‍, എഴുത്തുകാരി ലീന അനീഷ്, കുവൈറ്റ് ടൈംസ് പ്രതിനിധി സജി പീറ്റര്‍, മീഡിയ വണ്‍ പ്രതിനിധി മുനീര്‍ അഹമ്മദ്, ഇന്ത്യന്‍സ് ഇന്‍ കുവൈറ്റ് പ്രതിനിധി അന്‍വര്‍ സാദത്ത്, സത്യം ഓണ്‍ലൈന്‍ ചീഫ് റിപ്പോര്‍ട്ടര്‍ അബ്ദുറസാഖ് കുമരനെല്ലൂര്‍, തോമസ് മുണ്ടിയാനി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
സത്യം ഓണ്‍ലൈന്‍ റീഡേഴ്സ് ക്ലബ്ബ് രൂപം നല്‍കിയ സത്യം ഓണ്‍ലൈന്‍ കലാകേന്ദ്രയുടെ രജിസ്ട്രേഷന്‍ നടപടികള്‍ ഇന്ത്യന്‍ എംബസിയില്‍ പൂര്‍ത്തിയായി വരികയാണ്. ഉത്ഘാടനത്തോടനുബന്ധിച്ച് വയലാര്‍ - ദേവരാജന്‍ സംഗീത സദസ്സ് നടത്തപ്പെടും.സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍ മാസ്റ്റര്‍ നേതൃത്വം നല്‍കും. രാഷ്ട്രീയ - സാമുദായിക താല്പര്യങ്ങള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്ന പ്രവാസികളിലെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലക്‌ഷ്യം വച്ച് കൊണ്ടുള്ള കൂട്ടായ്മയാണ് സത്യം ഓണ്‍ലൈന്‍ കലാകേന്ദ്ര. വളര്‍ന്നു വരുന്ന തലമുറകളിലേക്ക് ഭാരതത്തിന്റെ തനത് സംസ്കാരവും അഭിരുചികളും മാതൃഭാഷയുടെ മഹത്വവും പകര്‍ന്നു നല്‍കുന്ന വിധമുള്ള പ്രവര്‍ത്തനങ്ങള്‍ക്കാകും കലാകേന്ദ്ര നേതൃത്വം നല്‍കുക.
സത്യം ഓണ്‍ലൈന്‍ കലാകേന്ദ്രയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും ഉമ്മന്‍ചാണ്ടി വാഗ്ദാനം ചെയ്തു. ഏപ്രില്‍ മാസം നടക്കുന്ന ഉത്ഘാടന സമ്മേളനത്തെക്കുറിച്ച് ആലോചിക്കാനും സ്വാഗത സംഘം രൂപീകരിക്കാനുമയി സംഘടനയുടെ എക്സിക്യുട്ടീവ് കമ്മിറ്റി ഉടന്‍ ചേരും.


