ഇന്ത്യൻ സ്കൂൾ തിരഞ്ഞെടുപ്പ് : പുതിയ സ്ഥാനാർത്ഥികളുമായി വോയ്സ് ഓഫ് പേരന്റ്സ്
മനാമ : ഇന്ത്യൻ സ്‌കൂൾ തിരഞ്ഞെടുപ്പിൽ നാലാമത് പാനൽ കൂടി മത്സരരംഗത്തേയ്ക്ക്. ഇന്നലെ ബുആലി റസ്റ്റോറന്റിൽ വെച്ച് നടന്ന വാർത്താസമ്മേളനത്തിൽ വോയ്സ് ഒാഫ് പേരൻ്റ്സ് എന്ന പാനലാണ് പുതുതായി രംഗത്ത് വന്നത്. പൂർവ്വ വിദ്യാർഥികൾ നേതൃത്വം നൽകുന്ന പനാലായിരിക്കും തങ്ങളുടേതെന്നും ഇന്ത്യൻ സ്കൂളിനെ പ്രതിസന്ധിയിലാക്കിയ അമിത രാഷ്ട്രീയത്തിൽ നിന്ന് ഈ സ്ഥാപനത്തെ രക്ഷിക്കുകയെന്ന ദൗത്യമാണ് തങ്ങൾ ഏറ്റെടുക്കുന്നതെന്നും ‘വോയ്സ് ഒാഫ് പേരൻ്റ്സ്’ ഭാരവാഹികൾ പറഞ്ഞു.
കേട്ടുകേൾവിയില്ലാത്ത ആരോപണങ്ങളും പഴിചാരലുകളുമാണ് സ്കൂളിെൻ്റ പേരിൽ നടക്കുന്നതെന്നും, അധികാരമോഹം മൂലം എന്തും ചെയ്യാം എന്ന അവസ്ഥയാണുള്ളതെന്നും പാനൽ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു, മറ്റു കൂട്ടായ്മകളിലുള്ള രാഷ്ട്രീയ കൂട്ടുകെട്ടുകളെ സ്കൂളിലേക്കും വലിച്ചിഴക്കുക വഴി വിദ്യാർത്ഥികളുടെ കാര്യങ്ങൾ ശ്രദ്ധിക്കാനുള്ള സമയമില്ലാത്ത സ്ഥിതിയാണ്. ഇതുമൂലം സ്കൂളിലെ ടോയ്ലറ്റിനെ കുറിച്ചുപോലും രക്ഷിതാക്കൾക്ക് ആശങ്കപ്പെടേണ്ടിവരുന്നുവെന്ന് പാനൽ സ്ഥാനാർത്ഥിയും സ്കൂൾ പൂർവ വിദ്യാർഥിയുമായ രാഖി ജനാർദനൻ പറഞ്ഞു. പേരന്റ്സ് മീറ്ററിംഗിനെത്തുന്ന രക്ഷിതാക്കളെ സ്കൂളുമായി യാതൊരു ബന്ധമില്ലാത്തവർ പോലും വഴി തടഞ്ഞു കൊണ്ട് ലീഫ് ലെറ്റ് വിതരണവും രാഷ്ട്രീയ ഇടപെടലും നടത്തുന്ന അവസ്ഥയാണുള്ളത്. തിരഞ്ഞെടുപ്പ് വേളയിൽ വലിയ പാഴ്ചെലവാണ് ഉണ്ടാകുന്നത്. ഇൗ പണം മറ്റ് ക്ഷേമകാര്യങ്ങൾക്ക് ഉപേയാഗപ്പെടുത്തണം. ജനാധിപത്യത്തിെൻ്റ മഹത്വം പറയുന്നവർ തങ്ങളുടെ പാനലിലെ ചിലർക്കുമേൽ സമ്മർദം ചെലുത്തുകയും അവർ ഭയപ്പെട്ട് സ്ഥാനാർഥിത്വം പിൻവലിക്കുകയും ചെയ്യുന്ന അവസ്ഥ വരെയുണ്ടായി. രണ്ട് ഡമ്മി ഉൾപ്പെടെ ഒന്പതുപേരുടെ പത്രിക നൽകാൻ എല്ലാ ഒരുക്കങ്ങങ്ങളും പൂർത്തിയായതാണ്. എന്നാൽ അവസാന നിമിഷം ഇത്തരം കാര്യങ്ങളിൽ പെട്ട് പലരും പിൻമാറി.
ആരൊക്കെ പിൻമാറിയാലും താൻ മത്സര രംഗത്തുണ്ടാകുമെന്നും വോട്ടിനായി ഒരു സംഘടനയുടെയും പിന്നാലെ പോകില്ലെന്നും രാഖി ജനാർദനൻ കൂട്ടിച്ചേർത്തു. ജയേഷ് ധർസി, പി.വി തോമസ് എന്നിവരാണ് ഇവർക്കൊപ്പം മത്സരിക്കുന്നത്. രാധാകൃഷ്ണൻ തെരുവത്ത്, ദീപക് മേനോൻ, ജോസഫ് ടറൽ എന്നിവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.


