ഉമ്മന്‍ചാണ്ടിയെ കാണാൻ ബാര്‍ബർ എത്തിയത് വെട്ടിക്കൊണ്ടിരുന്ന തല ഉപേക്ഷിച്ച്..!
കുവൈറ്റ് സിറ്റി : സാല്‍മിയയില്‍ ഉമ്മന്‍ചാണ്ടി എത്തിയതറിഞ്ഞ മലപ്പുറത്തുകാരന്‍ ബാര്‍ബറുടെ വരവ് കൗതുകമായി. ജോലിക്കിടയിലാണ് അപ്പുറത്തെ കെട്ടിടത്തില്‍ ഉമ്മന്‍ചാണ്ടി വന്നിറങ്ങുന്നത് കാണുന്നത്. ഉടന്‍ അദ്ദേഹം പാഞ്ഞെത്തി ഉമ്മന്‍ചാണ്ടിയെ കെട്ടിപ്പിടിക്കുകയായിരുന്നു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് മലപ്പുറത്ത് അദ്ദേഹത്തിന്റെ നാട്ടുകാര്‍ക്ക് ചെയ്തുകൊടുത്ത ഉപകാരത്തിന്റെ പേരിലായിരുന്നു ആ സ്നേഹ പ്രകടനം. ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും ഒപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ ആളുകള്‍ തിക്കിതിരക്കി. അദ്ദേഹം സെറ്റിയില്‍ ഇരുന്നു ഭക്ഷണം കഴിക്കുമ്പോഴും ആളുകള്‍ ഒരു മടിയുമില്ലാതെ അടുത്ത് ചെന്നിരിക്കും, ഫോട്ടോ പകര്‍ത്തും. "കടക്ക് പുറത്തെന്ന്" പറയില്ലെന്നൊരു വിശ്വാസം അവര്‍ക്കുണ്ട്.
ഈ ഫോട്ടോ എടുക്കുന്നവരൊക്കെ ആരാണോ ? ഏത് തരക്കാരാണോ ? നാളെ വള്ളിക്കെട്ടാകുമോ എന്ന ചിന്തയൊന്നും ഉമ്മന്‍ചാണ്ടിക്കില്ല. ഇതിനിടയില്‍ വേഷം മാറി ദാവൂദ് ഇബ്രാഹിം വന്നു നിന്നാലും ഉമ്മന്‍ചാണ്ടിക്കൊപ്പം ഫോട്ടോയെടുത്ത് പോകാം. ആ ഉമ്മന്‍ചാണ്ടിയോടാണ് മറ്റേ പൈങ്കിളി കമ്മീഷന്‍ ചോദിച്ചത് - നല്ല സാരിയൊക്കെ ഉടുത്ത് സുന്ദരിയായി അണിഞ്ഞൊരുങ്ങിവന്ന സരിതയെ ഒരിക്കല്‍ കണ്ടിട്ട് നിങ്ങളെങ്ങനെ മറന്നെന്ന്!
സത്യം ഓണ്‍ലൈൻ കലാകേന്ദ്രയുടെ ലോഗോ പ്രകാശനം 4 മണിക്ക് നിശ്ചയിച്ചിരുന്നത് 10 മണിക്കാക്കണമെന്ന് ഉമ്മന്‍ചാണ്ടിയുടെ അഭ്യര്‍ത്ഥനയെത്തിയത്. "എനിക്ക് നിങ്ങളോടല്ലേ പറയാന്‍ കഴിയൂ. അതുകൊണ്ടാ". അതോടെ അവിടെയൊരുക്കിയ ചായയുടെ കാര്യം കുശാലായി. 10 മണിക്ക് വേറെ ഒരുക്കേണ്ടി വന്നു. വന്നവരൊക്കെ മടങ്ങുകയും ചെയ്തു.


