ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ മനസ് തുറന്ന് മറിയാമ്മ ഉമ്മന്‍
കുവൈത്ത് സിറ്റി : നിങ്ങള്‍ക്ക് ടെന്‍ഷൻ വരുമ്പോള്‍ എന്നെ ഓര്‍ത്താൽ മതിയെന്നും ജീവിതത്തില്‍ ആര്‍ക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത അനുഭവങ്ങളിലൂടെ കടന്നുപോയ ഒരാളുടെ ഭാര്യയായി ജീവിക്കുമ്പോഴും മറ്റുള്ളവരെ കാണുമ്പോള്‍ ചിരിച്ചു കാണിക്കുകയാണ് തനിക്ക് ശീലമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍.
കുവൈറ്റില്‍ ഓ ഐ സി സി സംഘടിപ്പിച്ച പുരസ്കാര സന്ധ്യയുടെ ഉത്ഘാടനം നിര്‍വഹിക്കാനെത്തിയ ഉമ്മന്‍ചാണ്ടിക്കൊപ്പം വേദി പങ്കിട്ട മറിയാമ്മ ഉമ്മനെ സംഘാടകര്‍ പ്രസംഗിക്കാന്‍ ക്ഷണിച്ചത് അവിചാരിതമായിട്ടായിരുന്നു. 'പ്രസംഗിക്കണമെന്ന് കരുതിയതല്ല. അങ്ങനെ ശീലമില്ല. ഞാൻ രാഷ്ട്രീയക്കാരിയല്ല. പ്രസംഗിക്കാനും അറിയില്ല. എങ്കിലും ഇവിടെ പ്രസംഗിച്ചിട്ടേ പോകൂ' എന്നു പറഞ്ഞാണ് മറിയാമ്മ ഉമ്മൻ തുടങ്ങിയത്.
ഒരാഴ്‌ച്ചയിൽ എട്ടു ദിവസം ഉണ്ടായിരുന്നെങ്കിൽ എന്ന്‍ ആഗ്രഹിച്ചിട്ടുണ്ടെന്ന് മറിയാമ്മ പറഞ്ഞു. ഉമ്മന്‍ചാണ്ടി എല്ലാവരുടെയും കണ്ണീര്‍ ഒപ്പുന്ന നേതാവാണ്. എന്നാല്‍ എന്‍റെയും മക്കളുടെയും കണ്ണീര്‍ ആര് ഒപ്പും? ഒരാഴ്‌ച്ചയിൽ എട്ടു ദിവസം ഉണ്ടായിരുന്നെങ്കിൽ ഒരു ദിവസം എനിക്കു കിട്ടുമല്ലോ എന്നാണ് ഞാന്‍ ചിന്തിച്ചിരുന്നത് എന്നും അവർ പറഞ്ഞു.


