ഗതാ­ഗത നി­യമ ലംഘനം ആവർ­ത്തി­ക്കു­ന്ന വി­ദേ­ശി­കളെ­ നാട് കടത്തു­മെ­ന്ന് കു­വൈ­ത്ത്


കുവൈത്ത് സിറ്റി : സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുകയും വാഹനമോടിക്കുന്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുകയും ചെയ്യുന്ന കുറ്റം രണ്ടിലേറെ തവണ ആവർത്തിക്കുന്ന വിദേശി ഡ്രൈവർമാരെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം.  കാൽനട യാത്രക്കാർക്കുള്ള വഴിയിൽ വാഹനം നിർത്തിയിടുന്നവരും നാടുകടത്തലിനു വിധേയരാകുമെന്ന് മന്ത്രാലയം പി‌‌.ആർ ഡയറക്ടർ ബ്രിഗേഡിയർ ആദിൽ അൽ ഹഷാഷ് അറിയിച്ചു. മേൽപറഞ്ഞ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന വാഹനങ്ങൾ രണ്ടുമാസത്തേക്ക് കണ്ടുകെട്ടുന്ന നടപടി ആരംഭിച്ചിട്ടുണ്ട്. ഈ കുറ്റം ആവർത്തിക്കുന്ന വിദേശികളാണ് നാടുകടത്തപ്പെടുക.

വാഹനങ്ങൾ കണ്ടുകെട്ടുന്നതിന് ഗതാഗത നിയമം അനുശാസിക്കുന്നുണ്ട്. അതേസമയം രാജ്യത്തെ നിയമവ്യവസ്ഥകൾ ലംഘിക്കുന്നവരെ നാടുകടത്തുന്നതിനുള്ള അധികാരം ആഭ്യന്തരമന്ത്രിയിൽ നിലവിലുള്ള നിയമവ്യവസ്ഥകൾ പ്രകാരം തന്നെ നിക്ഷിപ്‌തമാ‍‍ണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും മൊബൈൽ ഫോൺ ഉപയോഗത്തിനും വാഹനം കണ്ടുകെട്ടുന്ന നടപടി നിർത്തിവയ്ക്കണമെന്ന് ആക്ടിംങ് സ്പീക്കർ ഈസ അൽ കന്ദരി ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അൽ ജാറ അൽ സബാഹിനോട് ആവശ്യപ്പെട്ടു. 

ഈ വ്യവസ്ഥ ഭരണഘടനയുമായി പൊരുത്തപ്പെടുന്നതാണോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാഹനം കണ്ടുകെട്ടുന്ന നടപടി രാജ്യവ്യാപകമായി പ്രതിഷേധം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. ഭരണഘടനയുമായി യോജിക്കുന്നതല്ലെങ്കിൽ പിൻ‌വലിക്കാൻ മന്ത്രി തയ്യാറാകണം.

അതേസമയം രാജ്യത്ത് റോഡപകടങ്ങളിൽ മരണം സംഭവിക്കുന്ന കേസുകൾ അന്വേഷിക്കാൻ 12 അംഗ സംഘത്തെ നിയോഗിച്ചു. സമിതി മുന്പാകെ വരുന്ന കേസുകൾ ചിത്രങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ പഠിക്കുകയും   അതു സംബന്ധിച്ച രേഖകൾ സൂക്ഷിക്കുകയും വേണം. മരണം, ഗുരുതരമായ വൈകല്യങ്ങൾ എന്നിവകൈകാര്യം ചെയ്യുന്നതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻ‌വെസ്റ്റിഗേഷനെയും ചെറിയ അപകടങ്ങൾ ട്രാഫിക് വകുപ്പിനെയും ചുമതലപ്പെടുത്തും. അടുത്ത മാസം മുതൽ ഈ മാറ്റം നിലവിൽ വരും.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed