ട്രാഫിക് നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷാ നടപടികൾ പരിഷ്‌കരിക്കുമെന്ന് സൗദി


റിയാദ് : സൗദിയിൽ‍ ട്രാഫിക് നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷാ നടപടികൾ ഉടൻ പരിഷ്‌കരിക്കുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. നിലവിലുള്ള എല്ലാ ട്രാഫിക് നിയമലംഘനങ്ങളുടെയും പിഴയുൾപ്പെടെയുള്ള ശിക്ഷാ നടപടികളാണ് ഒരു മാസത്തിനകം പരിഷ്‌കരിക്കുന്നതെന്ന് ട്രാഫിക് വിഭാഗം മേധാവി മേജർ അബ്ദുല്ലാ അൽബസാമി പറഞ്ഞു. മാത്രമല്ല ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിനുള്ള നിയമങ്ങളിലും നടപടികളിലും മാറ്റം ഉണ്ടാകും.

കൂടാതെ രാജ്യത്തെ പല റോഡുകളിലും നിലവിലുള്ള വേഗപരിധി പുനർനിശ്ചയം നടത്തും. ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ‍ ഉപയോഗിക്കൽ, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് നിരത്തുകളിൽ പ്രത്യേക ക്യാമറ സ്ഥാപിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നതായി ട്രാഫിക് വിഭാഗം മേധാവി വ്യക്ത മാക്കി.

കഴിഞ്ഞ വർഷം നാല് ലക്ഷത്തിനാൽപതിനായിരം റോഡപകടങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ദിവസേന 20 പേർ വീതം റോഡപകടങ്ങളിൽ‍ മരിക്കുന്നതായാണ് കണക്ക്. മരിക്കുന്നവരിൽ കൂടുതൽ‍ പേരും 18 നും 30 വയസ്സിനും ഇടയിൽ പ്രായമുള്ളവരാണ്. ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തു ട്രാഫിക് നിയമങ്ങൾ പരിഷ്‌ക്കരിക്കുന്നതെന്നും അബ്ദുല്ലാ അൽ ബസാമി പറഞ്ഞു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed