സൗ­ദി­ സ്വദേ­ശി­വൽ­കരണം : ബഹ്റൈ­നി­ലേ­യ്ക്ക് വി­ദേ­ശി­കളു­ടെ­ ഒഴു­ക്കു­ണ്ടാ­കാൻ സാ­ധ്യത


പ്രദീപ് പുറവങ്കര 

 

മനാമ : സൗദി അറേബ്യയിൽ‍ വിവിധ മേഖലകളിൽ‍ നടന്നുവരുന്ന സ്വദേശിവൽക്കരണത്തിന്റെ ഗുണഫലം ബഹ്റൈനിൽ‍ ലഭിക്കാൻ സാധ്യതയെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നു. ജ്വല്ലറി, ട്രാവൽ‍ ഏജൻ‍സികൾ‍, ഹോട്ടലുകൾ‍, ലോഡ്ജുകൾ‍ തുടങ്ങി ടൂറിസം മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും സ്വദേശിവൽക്കരണം നടപ്പിൽ‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണിത്. കഴിഞ്ഞ വർ‍ഷം മൊബൈൽ‍ ഫോൺ ഷോപ്പുകൾ‍ ഉൾ‍പ്പെടെ വിവിധ മേഖലകളിൽ‍ സ്വദേശിവൽ‍ക്കരണം വിജയകരമായി നടപ്പിലാക്കാൻ തൊഴിൽ‍ മന്ത്രാലയത്തിന് കഴിഞ്ഞതോടെയാണ് മറ്റ് മേഖലകളിലും സമാനമായ തരത്തിൽ‍ സ്വദേശിവത്കരണം ആരംഭിച്ചത്.

സൗദിയിലെ സ്വർ‍ണ വിപണിയിൽ‍ മുതൽ‍ മുടക്കിയവരിൽ‍ 70 ശതമാനത്തിലധികവും സ്വദേശികളാണെങ്കിലും സ്വർ‍ണക്കടകളിലും ഫാക്ടറികളിലും ജോലി ചെയ്യുന്നവരിൽ‍ ഭൂരിപക്ഷവും വിദേശികളാണ്. ഇവരെ മാറ്റി നിർ‍ത്താനുള്ള നടപടികളാണ് അടുത്ത മാസം ആദ്യം മുതൽ‍ ആരംഭിക്കുന്നത്. ഇതോടൊപ്പം രാജ്യത്തെ ട്രാവൽ‍ ഏജൻ‍സികൾ‍, ഹോട്ടലുകൾ‍, ലോഡ്ജുകൾ‍, തുടങ്ങി ടൂറിസം മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ‍ തൊഴിൽ‍ മന്ത്രാലയം നിശ്ചയിച്ച ജോലികളിൽ‍ സ്വദേശിവൽക്കരണം നടപ്പാക്കിയെന്ന് ഉറപ്പ് വരുത്താനാനുള്ള പരിശോധനകളും ഊർ‍ജ്ജിതമായി ഇപ്പോൾ‍ നടക്കുന്നുണ്ട്.

രാജ്യത്ത ട്രാവൽ‍ ഏജൻ‍സി ഓഫിസുകളിൽ‍ രണ്ട് വർ‍ഷത്തിനകം സ്വദേശികളെ ഓഫിസ് മേധാവികളായി നിയമിക്കണമെന്ന് നിർ‍ദ്ദേശിച്ചു കൊണ്ട് ടൂറിസം പുരാവസ്തു അതോറിറ്റി നേരത്തെ ഇവിടെ അറിയിപ്പ് നൽ‍കിയിരുന്നു. ഇതുപ്രകാരം ഒരു സ്ഥാപനത്തിൽ‍ ഏറ്റവും ചുരുങ്ങിയത് രണ്ട് സ്വദേശികളെങ്കിലും ഉണ്ടാകണം. ഇവരിൽ‍ ഒരാൾ‍ റിസ്പഷനിലും മറ്റൊരാൾ‍ ടിക്കറ്റ് ബുക്കിംഗ് വിഭാഗത്തിലുമായിരിക്കണം ജോലി ചെയ്യേണ്ടത്. നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങൾ‍ക്കെതിരെ അടച്ചുപൂട്ടലടക്കമുള്ള നടപടികളാണ് സ്വീകരിച്ച് വരുന്നത്. ഇങ്ങിനെ ടൂറിസം മേഖലയിൽ‍ വന്നിരിക്കുന്ന നിയന്ത്രണങ്ങൾ‍ ബഹ്റൈനിലെ അപ്പാർ‍ട്ടമെന്റ് ബിസിനസിൽ‍ കൂടുതൽ‍ നിക്ഷേപകരെ ആകർ‍ഷിക്കുമെന്നാണ് പ്രതീക്ഷ. മൊബൈൽ‍ ഫോൺ മേഖലയിൽ‍ വന്ന നിയന്ത്രണം കാരണം നിരവധി പേരാണ് സൗദി അറേബ്യയിൽ‍ നിന്ന് കഴിഞ്ഞ വർ‍ഷം ബഹ്റൈനിലേയ്ക്ക് പ്രവർ‍ത്തന മേഖല മാറ്റിയത്. സമാനമായ രീതിയിൽ‍ സൗദിയിലെ കോൾ‍ഡ് സ്റ്റോർ‍ മേഖലയിൽ‍ വന്ന നിയന്ത്രണം കാരണം നിരവധി സൗദി നിക്ഷേപകർ‍ ബഹ്റൈനിലെ ചെറുകിട സൂപ്പർ‍മാർ‍ക്കറ്റ് കച്ചവടത്തിലും വലിയ രീതിയിൽ‍ പണം നിക്ഷേപ്പിച്ചിട്ടുണ്ട്. 

ഇത് കൂടാതെ പൊതുമാപ്പ് അവസാനിച്ച സാഹചര്യത്തിൽ‍ സൗദിയിൽ‍ നിയമ ലംഘകർ‍ക്കായുള്ള പരിശോധനയും തുടരുകയാണ്. നിയമ ലംഘകരില്ലാത്ത രാജ്യം എന്ന ക്യാന്പയിന്റെ ഭാഗമായാണ് വ്യാപക പരിശോധന നടക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച തുടങ്ങിയ പരിശോധന കൂടുതൽ‍ മേഖലയിലേക്ക് വ്യാപിക്കുകയാണ്. ഔദ്യോഗിക കണക്കനുസരിച്ച് പിടിയിലായവരുടെ എണ്ണം ഇപ്പോൾ‍ 51,295 ആണ്. ഇത് കൂടാതെ സൗദി മാധ്യമങ്ങൾ‍ നൽ‍കുന്ന കണക്ക് പ്രകാരം കഴിഞ്ഞദിവസങ്ങളിൽ‍ ആയിരങ്ങൾ‍ പിടിയിലായിട്ടുണ്ടെന്നും അറിയുന്നു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed