കൊല്ലം ജില്ല പ്രവാസി സമാജം കുവൈറ്റ് ദശവര്ഷഘോഷം നവംബര്‍ 17ന്
കുവൈത്ത് സിറ്റി : കൊല്ലം ജില്ല പ്രവാസി സമാജം കുവൈറ്റ് ദശവര്ഷഘോഷം നവംബര്‍ 17 വെള്ളിയാഴ്ച രാവിലെ 9 മണിമുതല്‍ അബ്ബാസിയ നോട്ടിംഗ് ഹാം ബ്രിട്ടിഷ് സ്കൂളിലാണ് ദശവര്‍ഷ ഘോഷം സംഘടിപ്പിക്കപെടുന്നത് ‘’സംഘടിത ശക്തി സമൂഹ നന്മക്കു ‘’ എന്ന മുദ്രാവാക്യമുയര്‍ത്തി തൊഴിലവശ്യര്ത്ഥം കുവൈറ്റിലെത്തിയ ഏതാനം ആള്ക്കാര് ചേര്‍ന്നു രൂപം നല്കിയ ‘’കൊല്ലം ജില്ല പ്രവാസി സമാജം , കുവൈറ്റ് എന്ന ഈ പ്രസ്ഥാനം ഇന്ന് കുവൈറ്റിന്റെ വിവിധ മേഖലകളില്‍ നിരവധി യുണിറ്റകളും നൂറുകണക്കിന് അംഗങ്ങളുമുള്ള ഒരു സജീവ സംഘമാണ്. കുവൈറ്റില്‍ രോഗങ്ങള്‍ കൊണ്ടും തൊഴില്‍ പ്രശനങ്ങള്‍ കൊണ്ടും ബുദ്ധിമുട്ടനുഭവിക്കുന്നരുടെ വിഷയങ്ങളില്‍ ഈ രാജ്യത്തിന്റെ നിയമ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ഇന്ത്യന്‍ എംബസ്സിയുടെയും മറ്റു സമാന സംഘടനകളുടെയും സഹകരണത്തോട് കൂടി സഹായങ്ങള്‍ ചെയ്യുന്നതില്‍ സമാജത്തിന്റെ സാമൂഹിക വിഭാഗം നല്ല പ്രവര്‍ത്തനമാണ് നടത്തുന്നത് . അംഗങ്ങള്‍ക്ക് ഒത്തു ചേരാന്‍ വേദിയൊരുക്കി കൊടുംബസംഗമങ്ങള് കലാ കായിക മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട് .
സമാജത്തിന്റെ 5 മത് വാര്‍ഷികത്തിന്റെ ഭാഗമായി പുനലൂര്‍ താലുക്ക് ആശുപത്രിയില്‍ ഒരു ‘’ഹീമോ ഡയാലിസിസ് യുണിറ്റ്’’ സ്ഥാപിക്കുവാന്‍ സാധിച്ചത് സമാജത്തിനു അഭിമാനത്തിന് വക നല്കുന്നു. ഈ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി എഷ്യയിലെ തന്നെ വലിയ ചാരിറ്റി പ്രസ്ഥാനമായ പത്തനാപുരം ഗാന്ധി ഭവനിലെ വികലംഗരായ കുട്ടികളെ പുനരധിവസിപ്പിക്കുവാന്‍ ഒരു ഭവനം എന്ന പദ്ധതിയാണ് ലക്ഷ്യം. കുവൈറ്റിലെ സുമനസുകളുടെ സഹകരണത്തോട് ഈ പദ്ധതി വിജയകരമായി നടപ്പാക്കാന്‍ കഴിയുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതിയുടെ വിജയത്തിന് വേണ്ടിയാണു ഭരത് സുരേഷ്ഗോപി MPയും യുവ തൊഴില്‍ സംഭരകനുമായ വരുണ്‍ ചന്രന് CEO കോ ഓപ്പറേറ്റ 360, പ്രശസ്ഥസംഗീത സംവിധായകന് എസ്സ് ജയന് ,എന്നിവര്‍ കുവൈട്ടിലെത്തുന്നത്.
കുവൈറ്റിലെ വിവിധമേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന പ്രമുഖ വ്യക്തികളെ ചടങ്ങില്‍ ആദരിക്കും. ഇന്ത്യൻ സ്വാതന്ത്ര്യ സമരച്ചരിത്രത്തിനു മലയാളത്തിന്റെ സംഭാവനയായ ഇതിഹാസതാരം വേലുത്തമ്പി ദളവയുടെ ജീവിത കഥ ആസ്പദമാക്കി ശ്രീ ആര് സി സുരേഷ് നിര്‍മ്മിച്ച ‘’ SWORD OF LIBERTY ‘’ എന്നഡോക്കുമെന്ട്രിയുടെ പ്രഥമ പ്രദര്‍ശനവും ഈ വേദിയില്‍ അരങ്ങേറും. രാവിലെ 9 മണിമുതല്‍ കുവൈറ്റിലെ വിവിധ ഇന്ത്യന്‍ സ്കൂളുകളിലെ കുട്ടികള്‍ക്കായി നടത്തപ്പെടുന്ന ‘’മോട്ടിവേഷന്‍ ‘’ ക്ലാസ്സ് വരുണ്‍ ചന്ദ്രന് നയിക്കും. എസ്. ജയനും സിന്ധു രമേഷും നയിക്കുന്നഗാനമേളയും, കൈലാസ് നൃത്ത വിദ്യാലയമാവതരിപ്പിക്കുന്ന നൃത്തം തുടിതാളം എന്നിവപരിപാടികള്ക്ക് മിഴിവേകും.
പ്രസിടണ്ട് S A ലബ്ബ, ജനറല്‍സെക്രട്ടറി അലക്സ് മാത്യു, ട്രഷറര്‍ സലില്‍ വര്‍മ, ജനറല്‍ കണ്‍വീനര്‍ സലിംരാജ്, രക്ഷധികരികളായ ജോയ് ജോണ്‍ തുരുത്തിക്കര, അഡ്വ. തോമസ് പണിക്കര്‍, ജെയിംസ് പൂയപ്പള്ളി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.


