ജി.എസ്.ടി­­­ കു­­­റച്ചു­­­ : ഹോ­­­ട്ടലു­­­കൾ വി­­­ല കു­­­റച്ചി­­­ല്ല


പാലക്കാട് : ഹോട്ടൽ‍ ഭക്ഷണത്തിനുള്ള ജി.എസ്.ടി 12 ശതമാനത്തിൽ ‍നിന്ന് അഞ്ചാക്കി കുറച്ചത് പ്രാബല്യത്തിൽ വന്ന ഇന്നലെ ഹോട്ടലുകൾ‍ നികുതി കുറച്ചെങ്കിലും വില കുറച്ചിട്ടില്ല. വാണിജ്യ നികുതി വിഭാഗം ഇന്റലിജൻ‍സ് സ്ക്വാഡുകൾ‍ പാലക്കാട് ജില്ലയിലെ വിവിധ ഹോട്ടലുകളിൽ‍ നടത്തിയ പരിശോധനയിലാണ് വിലകുറച്ചില്ലെന്ന് ബോധ്യപ്പെട്ടത്. 

പഴയ ബില്ലും പുതിയ ബില്ലും പരിശോധിച്ചതിൽ‍ നികുതി അഞ്ച് ശതമാനമാണ്  ഈടാക്കുന്നത് എന്ന് വ്യക്തമായി. എന്നാൽ‍  ഭക്ഷണത്തിന് കൂട്ടിയ വില കുറച്ചില്ല. ജി.എസ്.ടി നിലവിൽ ‍വന്ന ജൂലൈ ഒന്ന് മുതൽ‍ ഹോട്ടലുകൾ‍ ഭക്ഷണത്തിന് വിലകൂട്ടിയിരുന്നു. 28 ശതമാനം വരെ നികുതി ഉയരുമെന്ന് കണ്ട് പലരും വൻ‍ വിലവർ‍ദ്ധന വരുത്തി. വിലവർ‍ദ്ധന തുടരുകയായിരുന്നു. 

ഇപ്പോൾ‍ ചരക്ക് സേവന നികുതി അഞ്ച് ശതമാനമായി കുറച്ചപ്പോൾ‍ വില കുറയ്ക്കാൻ‍ ഹോട്ടലുടമകൾ തയ്യാറായിട്ടില്ല. ജി.എസ്.ടി വന്നാൽ‍ ഹോട്ടൽ‍ ഭക്ഷണത്തിനും മറ്റ് ഭക്ഷണ പദാർ‍ഥങ്ങൾ‍ക്കും വിലകുറയുമെന്ന പ്രചാരണമുണ്ടായിരുന്നെങ്കിലും വിപരീത ഫലമാണുണ്ടായത്. 

ജില്ലയിലെ വാണിജ്യ നികുതി വിഭാഗം ഇന്റലിജൻ‍സ് സ്ക്വാഡ് ഹോട്ടലുകളിൽ‍ പരിശോധന തുടരുമെന്ന് അറിയിച്ചു.  ആകെ നികുതിയുടെ ഏഴ് ശതമാനം മാത്രമാണ് ബില്ലിൽ‍ കുറവ് വരുന്നത്. നേരത്തെ ഈടാക്കിയിരുന്ന 12 ശതമാനം നികുതിക്ക് പകരം അഞ്ച് ശതമാനമായി മാറുന്പോൾ‍ വില അത്രയും കുറയേണ്ടതാണ്. എന്നാൽ‍ അതുണ്ടായില്ല. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed