സൗ­ദി­യിൽ ഡ്രൈ­വിംഗ് ലൈ­സൻ‍­സ് നി­ബന്ധനകൾ കർ­ശ്ശനമാ­ക്കു­ന്നു­ : പരിശീലനത്തിന് മാത്രം 5400 റിയാൽ


റിയാദ് : സൗദിയിൽ ഡ്രൈവിംഗ് ലൈസൻസിനുള്ള വ്യവസ്ഥകൾ കൂടുതൽ കർശനമാക്കുന്നു. ട്രാഫിക് ഡയറക്ടറേറ്റാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഇനി മുതൽ മറ്റു രാജ്യങ്ങളിലെ ലൈസൻസ് ഉള്ളവർക്ക് നേരിട്ട് ൈഡ്രവിംഗ് ടെസ്റ്റ് നടത്തി ലൈസൻസ് അനുവദിക്കുന്ന സന്പ്രദായം അവസാനിപ്പിക്കുകയാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മേധാവി ബ്രിഗേഡിയർ മുഹമ്മദ് അബ്ദുല്ല അൽബസാമി അറിയിച്ചു. ഡ്രൈവിംഗ് അറിയുന്നവരും വിദേശ രാജ്യങ്ങളിലെ ലൈസൻസ്ഉള്ളവരും സൗദിയിലെ ഡ്രൈവിംഗ് സ്കൂളിൽപരിശീലനം നേടണം എന്ന വ്യവസ്ഥയും നിർബന്ധമാക്കി. ഇത്തരക്കാർ ഇനി മുതൽ ചുരുങ്ങിയത് 30 മണിക്കൂർ ഡ്രൈവിംഗ് സ്കൂളുകളിൽ പരിശീലനം നേടിയിരിക്കണം. ഡ്രൈവിംഗ് അറിയാത്തവർക്ക് 90 മണിക്കൂർ ദൈർഘ്യമുള്ള പരിശീലനമാണ് നൽകുന്നത്. ടെസ്റ്റിൽ പരാജയപ്പെട്ടാൽ ഇവർ വീണ്ടും പരിശീലനത്തിന് ഡ്രൈവിംഗ് സ്കൂളിൽ ചേരണം. 

അതേസമയം, പരിശീലനത്തിനുള്ള ഫീസ് വർദ്ധിപ്പിക്കണമെന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ ആവശ്യപ്പെട്ടു. വനിതകൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ സൗകര്യങ്ങളുള്ള പരിശീലനകേന്ദ്രങ്ങൾ തുടങ്ങുന്നതിന് ചെലവേറും. ചുരുങ്ങിയത് മണിക്കൂറിന് 60 റിയാലെങ്കിലും (1047 രൂപ) പരിശീലന ഫീസ് ഏർപ്പെടുത്തണമെന്നാണ് ആവശ്യം. ഇത് അംഗീകരിച്ചാൽ പുതുതായി ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നവർ പരിശീലനത്തിന് മാത്രം 5400 റിയാൽ (94,259 രൂപ) ഫീസ് നൽകേണ്ടി വരും.   

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed