താമസ നിയമലംഘകർക്ക് അനുവദിച്ച പൊതുമാപ്പ് കാലാവധി ഞായറാഴ്ച അവസാനിക്കും


കുവൈത്ത് സിറ്റി: താമസ നിയമലംഘകർക്ക് അനുവദിച്ച പൊതുമാപ്പ് കാലാവധി ഞായറാഴ്ച അവസാനിക്കും. തുടർന്ന് നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നീക്കം. ഇതിന്റെ മുന്നോടിയായി ആഭ്യന്തര മന്ത്രാലയം സുരക്ഷ ഉദ്യോഗസ്ഥരുടെ ഏകോപന യോഗം ചേർന്നു. ഞായറാഴ്ചക്ക് ശേഷം രാജ്യത്തുടനീളം ശക്തമായ പരിശോധനകൾ നടത്തും. വിവിധ ഗവർണറേറ്റുകളിലും റീജിയനുകളിലും  താമസ നിയമ ലംഘകരെ കണ്ടെത്തൽ, പരിശോധന കാമ്പയിനുകൾ സംഘടിപ്പിക്കൽ എന്നിവ യോഗം അവലോകനം ചെയ്തു. 

പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്‍റെയും ആഭ്യന്തര മന്ത്രാലയത്തിന്‍റെ അണ്ടർസെക്രട്ടറി ലഫ്റ്റനന്‍റ് ജനറൽ ശൈഖ് സാലിം നവാഫ് അൽ അഹമ്മദിന്‍റെയും നിർദേശ പ്രകാരമായിരുന്നു യോഗം. 

article-image

േ്ിേി്േ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed