ഗാർ‍ഹിക തൊഴിലാളികൾ‍ക്ക് രാജ്യം വിടുന്നതിന് കൂടുതൽ‍ നിയന്ത്രണങ്ങളേർ‍പ്പെടുത്താൻ ശൂറ കൗൺസിൽ


ദോഹ: ഗാർ‍ഹിക തൊഴിലാളികൾ‍ക്ക് രാജ്യം വിടുന്നതിന് കൂടുതൽ‍ നിയന്ത്രണങ്ങളേർ‍പ്പെടുത്താൻ ശൂറ കൗൺസിൽ. ഇത് സംബന്ധിച്ച് ശൂറ കൗൺസിൽ സർ‍ക്കാറിന് നിർദേശം സമർ‍പ്പിച്ചു. രാജ്യം വിടുന്നതിന് അഞ്ചു ദിവസം മുമ്പ് മെട്രാഷ് വഴി അപേക്ഷ നൽ‍കണമെന്നാണ് പ്രധാന നിർ‍ദേശം. തൊഴിലുടമയുടെ അനുമതിയില്ലാതെ രാജ്യം വിടാനാകില്ല, ഏതെങ്കിലും സാഹചര്യത്തിൽ‍ അനുമതി നിഷേധിക്കപ്പെട്ടാൽ‍ തൊഴിലാളിക്ക് ബന്ധപ്പെട്ട അതോറിറ്റികളെ സമീപിക്കാം. ഗാർ‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട പരാതികൾ‍ കൂടുന്ന സാഹചര്യത്തിലാണ് ശൂറ കൗണ്‍സിൽ‍ സർ‍ക്കാറിന് മുന്നിൽ‍ നിർദേശം സമർപ്പിക്കുന്നത്. ഗാർ‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട ഇന്റേണൽ‍ ആൻഡ് എക്സ്റ്റേണൽ‍ കമ്മിറ്റിയുടെ റിപ്പോർ‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിർ‍ദേശങ്ങൾ‍.   കരാർ‍ കാലാവധി കഴിയുന്നതിന് മുമ്പ് തൊഴിലാളികൾ‍ ഓടിപ്പോകുന്നത് തടയാനും നിർ‍ദേശമുണ്ട്. ഇതിനായി തൊഴിൽ‍ കരാറിൽ‍ മാറ്റങ്ങൾ‍ വരുത്തണം. 

ഇങ്ങനെ തൊഴിലാളി ഓടിപ്പോയതായി റിപ്പോർ‍ട്ട് ചെയ്താൽ‍ അത് കരാർ‍ ലംഘനമായി പരിഗണിക്കും. യാത്രാ ചെലവുകളും നാടുകടത്തൽ ചെലവുകളും തൊഴിലാളി തന്നെ വഹിക്കണം. വിവിധ കാരണങ്ങളാൽ‍ ബന്ധപ്പെട്ട അധികാരികൾ‍ക്ക് മുന്നിൽ‍ സറണ്ടർ‍ ചെയ്യുന്ന തൊഴിലാളികൾ‍ക്കും ഇത് ബാധകമാണ്. ഇങ്ങനെ വിസ കാലാവധി കഴിയും മുമ്പ് സ്പോണ്‍സറുടെ അനുമതിയില്ലാതെ ജോലി ഉപേക്ഷിക്കുന്ന തൊഴിലാളിക്ക് മറ്റൊരു സ്പോർ‍സർ‍ഷിപ്പിന് കീഴിലേക്ക് മാറാനും കഴിയില്ല. ഇങ്ങനെയുള്ളവർ‍ക്ക് ജോലി നൽ‍കുന്ന കമ്പനികൾ‍ക്കും വ്യക്തികൾ‍ക്കുമുള്ള പിഴ ഉയർ‍ത്തണമെന്നും ശൂറ കൗണ്‍സിൽ‍ ശുപാർ‍ശ ചെയ്യുന്നു. സ്വകാര്യമേഖലയിൽ‍ സ്വദേശിവത്കരണം നടത്തുന്നത് സംബന്ധിച്ച സാമ്പത്തിക കാര്യ സമിതിയുടെ കരട് നിയമത്തിന് ശൂറ കൗണ്‍സിൽ‍ അംഗീകാരം നൽ‍കി.

article-image

്ു്ു

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed