തലസ്ഥാനത്ത് ഗുണ്ടാവിളയാട്ടം; ഗുണ്ടകളെ പൂട്ടാൻ പൊലീസ്


തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം തുടരുന്ന സാഹചര്യത്തിൽ ഗുണ്ടകളെ പൂട്ടാൻ നടപടിയുമായി പൊലീസ്. സംസ്ഥാന വ്യാപകമായി ഗുണ്ടകൾക്കായി പൊലീസ് റെയ്ഡ് നടത്തും. ഗുണ്ടകളെയും പിടികിട്ടാപ്പുള്ളികളേയും പിടികൂടാനാണ് പരിശോധന നടത്തുന്നത്. കാപ്പ ചുമത്തിയെ പ്രതിയെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. 'ആഗ്' ഡി-ഹണ്ട് പദ്ധതികളുടെ ഭാഗമായാണ് പരിശോധന നടത്തുക. തുടർച്ചയായുണ്ടായ ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തുന്നത്.

ഇന്നലെ രാത്രി എട്ടര മുതൽ ഏതാണ്ട് 12 മണിവരെ മദ്യപിച്ച് ലക്ക് കെട്ട അക്രമി സംഘം നടുറോഡിൽ അഴിഞ്ഞാടുകയായിരുന്നു. വെള്ളറട അമ്പൂരിക്ക് സമീപം കണ്ണന്നൂരിൽ ആയിരുന്നു സംഭവം. റോഡിലൂടെ കടന്നു പോകുന്നവരെ തടഞ്ഞുനിർത്തുകയും പണം ചോദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതിനിടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കെതിരെ കയ്യേറ്റവും നടത്തി. തടയാൻ ശ്രമിച്ച സമീപത്തെ പാസ്റ്റർ അരുളിനെ വീടുകയറി സംഘം വെട്ടുകയും ചെയ്തു. വീടും പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും തല്ലിത്തകർത്തു

സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 17കാരനാണ് കസ്റ്റഡിയിലുള്ളത്. സംഘത്തിലെ മറ്റ് രണ്ടുപേർക്കായി പൊലീസ് തിരിച്ചിൽ തുടരുകയാണ്. അബിൻ റോയ്, ജിത്തു എന്നിവർക്കായാണ് പൊലീസ് തിരച്ചിൽ നടത്തുന്നത്. രണ്ടായിരത്തോളം പേരാണ് സംസ്ഥാനത്ത് ഗുണ്ടാ പട്ടികയിൽ ഉള്ളത്. പൊലീസിന്റെ നിരീക്ഷണ പട്ടികയിൽ ഉണ്ടെങ്കിലും ഗുണ്ടകളും കാപ്പ ചുമത്തപ്പെട്ടവരും ശിക്ഷ അനുഭവിച്ചവരും ഉൾപ്പെടെ സംസ്ഥാനത്ത് വിലസുകയും സ്വൈരവിഹാരം നടത്തുകയും ചെയ്യുന്നു. ഗുണ്ടാ നേതാക്കളുടെ ആഘോഷ പാർട്ടികളും വ്യാപകമാണ്. കൊലപാതക കേസുകളിലെ പ്രതികൾ പുറത്തിറങ്ങിയ ശേഷം വീണ്ടും കൊലപാതകങ്ങൾ ആവർത്തിക്കുന്നു. ചുരുക്കത്തിൽ ഗുണ്ടകളെ കൊണ്ട് ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് കേരള പൊലീസ്. ഗുണ്ടകളുടെയും പിടികിട്ടാപ്പുള്ളികളുടെയും പട്ടിക തയ്യാറാക്കി സംസ്ഥാന വ്യാപകമായി പൊലീസ് പരിശോധന ആരംഭിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഗുണ്ടകളെ പിടികൂടാൻ ഡിജിപി നിർദ്ദേശം നൽകിയിരുന്നതാണ്. എന്നാൽ അത് പൂർണാർത്ഥത്തിൽ നടപ്പായിരുന്നില്ല. നിർദ്ദേശം നില നിൽക്കേ തന്നെ ഗുണ്ടാ വിളയാട്ടം തുടരുന്ന സാഹചര്യത്തിലാണ് പൊലീസ് അടിയന്തര നടപടിയുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

article-image

dxzsxasadszads

You might also like

  • Lulu Exchange
  • Straight Forward

Most Viewed