ജീൻസിനകത്ത് പ്രത്യേക അറയിൽ സുക്ഷിച്ച 2 കിലോ സ്വർണ്ണ ബിസ്ക്കറ്റ് പിടികൂടി


നെടുമ്പാശേരിയിൽ വൻ സ്വർണ്ണവേട്ട. 2 കിലോ സ്വർണ്ണ ബിസ്ക്കറ്റ് പിടികൂടി. ജീൻസിനകത്ത് പ്രത്യേക അറ തീർത്ത് അതിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നര കോടി രൂപയുടെ സ്വർണം കൊച്ചി വിമാനത്താവളത്തിൽ നിന്ന് പിടികൂടി.

ദുബായിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൊയ്തീനിൽ നിന്നാണ് 2332 ഗ്രാം സ്വർണം പിടികൂടിയത്. ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ച ഇയാളെ കസ്റ്റംസ് വിശദമായി പരിശോധിച്ചപ്പോഴാണ് 20 സ്വർണ കട്ടികൾ കണ്ടെടുത്തത്. സ്വർണ്ണം പോക്കറ്റിൽ ചേർത്ത് നിലയിലായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുന്നു.

article-image

hjkhijyhjuyhjuy

You might also like

  • Straight Forward

Most Viewed