അഭിഭാഷകൻ ആളൂരിനെതിരെ പോക്‌സോ കേസ്
അഭിഭാഷകൻ ബി.എ ആളൂരിനെതിരെ എറണാകുളം സെൻട്രൽ പോലീസ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെയാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ശരീരത്തിൽ അനുമതിയില്ലാതെ കടന്നു പിടിച്ചു എന്നാണ് പരാതി. പരാതിയെ തുടർന്ന് കുട്ടിയുടെ മൊഴി ചൈൽഡ് വെൽഫെയർ കമ്മിറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇതിന് പുറമെ നിലവിൽ ആളൂരിനെതിരെ രണ്ട് കേസുകൾ സെൻട്രൽ പൊലീസിലുണ്ട്. പരാതിക്കാരിയെ ഓഫിസിൽ വച്ച് അപമാനിച്ചുവെന്നതും, ജോലി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ കേസുമാണ് ആളൂരിനെതിരെയുള്ളത്. ഈ രണ്ട് കേസുകളിലും ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെയാണ് മൂന്നാമതൊരു കേസ് കൂടി വന്നിരിക്കുന്നത്.
sadfsdf