വർക്കല ബീച്ചിൽ ഒഴുക്കിൽപ്പെട്ട് റഷ്യൻ വനിത മരിച്ചു

വർക്കല ഇടവ വെറ്റക്കട ബീച്ചിൽ ഒഴുക്കിൽപ്പെട്ട് വിദേശ വനിത മരിച്ചു. ശക്തമായ തിരയിൽ പെട്ടാണ് ഇടവയിലെ സ്വകാര്യ റിസോർട്ടിൽ താമസിച്ചു വന്നിരുന്ന റഷ്യൻ വനിത അപകടത്തിൽപ്പെട്ടത്. റഷ്യൻ സ്വദേശിനിയായ ആഞ്ജലിക്കയാണ് (52) മരിച്ചത്.
അവശനിലയിൽ ഒഴുകിവരുന്ന യുവതിയെ സർഫിംഗ് സംഘമാണ് കണ്ടത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടുതൽ വിവരങ്ങൽ ലഭ്യമായിട്ടില്ല.
cdscss