തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി; മൂന്നു പേര്‍ കസ്റ്റഡിയില്‍


തിരുവനന്തപുരത്ത് പേയാട് കാരാംകോട്ട്‌കോണത്ത് യുവാവിനെ കുത്തികൊലപ്പടുത്തി. ശരത്(24)ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ രണ്ടുപേര്‍ക്ക് മര്‍ദനമേറ്റു. ഇന്നലെ രാത്രി 11.30നാണ് സംഭവം നടന്നത്. സംഭവത്തില്‍ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബിയര്‍ ബോട്ടില്‍ പൊട്ടിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഒരു ക്ഷേത്രോത്സവുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തെ തുടര്‍ന്നുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കാരാംകോട്ട്‌കോണം ക്ഷേത്രത്തിലെ ആളൊഴിഞ്ഞ പറമ്പില്‍ സുഹൃത്തുക്കളുമായി ഇരിക്കുമ്പോഴായിരുന്നു മൂന്നു പേര്‍ ശരത്തിനെ ആക്രമിച്ചത്. സുഹൃത്തുക്കളായ ആദര്‍ശ്, അഖിലേഷ് എന്നിവര്‍ക്ക് മര്‍ദനമേറ്റു.

article-image

asasasasasas

You might also like

  • Straight Forward

Most Viewed