തനിക്ക് കല്‍പിച്ചിരിക്കുന്ന വില 2400 രൂപ; കേരള സാഹിത്യ അക്കാദമിക്കെതിരെ ബാലചന്ദ്രന്‍ ചുള്ളിക്കാട്

കേരള സാഹിത്യ അക്കാദമിക്കെതിരെ എഴുത്തുകാരന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്. അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ പ്രഭാഷണം നടത്തിയ തനിക്ക് പ്രതിഫലമായി നല്‍കിയത് വെറും 2400 രൂപയാണെന്ന് അദ്ദേഹം പറഞ്ഞു. ചുള്ളിക്കാടിന്‍റെ സുഹൃത്ത് സിഐസിസി ജയചന്ദ്രനാണ് കവിയുടെ കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. ജനുവരി 30ന് കുമാരനാശാന്‍റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാന്‍ അക്കാദമി ക്ഷണിച്ചു. കൃത്യസമയത്ത് സ്ഥലത്ത് എത്തുകയും വിഷയത്തെക്കുറിച്ച് രണ്ടു മണിക്കൂര്‍ സംസാരിക്കുകയും ചെയ്തു. 50 വര്‍ഷം ആശാന്‍കവിത പഠിക്കാന്‍ ശ്രമിച്ചതിന്‍റെ ഫലമായി തന്‍റെ പരിമിതമായ ബുദ്ധിയാല്‍ മനസിലാക്കിയ കാര്യങ്ങളാണ് താന്‍ പറഞ്ഞത്. 2400 രൂപ മാത്രമാണ് പ്രതിഫലം നല്‍കിയത്.
എറണാകുളത്തുനിന്ന് തൃശൂര്‍വരെ വാസ് ട്രാവല്‍സിന്‍റെ ടാക്‌സിക്ക് വെയ്റ്റിംഗ് ചാര്‍ജും ഡ്രൈവറുടെ ബാറ്റയുമടക്കം 3500 രൂപ ചെലവായി. 1100 രൂപ നല്‍കിയത് സീരിയലില്‍ അഭിനയിച്ച് താന്‍ നേടിയ പണത്തില്‍നിന്നാണ്. സാഹിത്യ അക്കാദമി വഴി തനിക്ക് മലയാളികള്‍ കല്‍പിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസിലാക്കിത്തന്നതിനു നന്ദിയുണ്ട്. നിങ്ങളുടെ സാംസ്‌കാരിക ആവശ്യങ്ങള്‍ക്കായി ദയവായി മേലാല്‍ തന്നെ ബുദ്ധിമുട്ടിക്കരുതെന്നും കുറിപ്പില്‍ പറയുന്നു.
dsfgdfg