109 അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പൂർത്തിയാക്കിയതായി ബഹ്റൈൻ പൊതുമരാമത്ത് വകുപ്പ് മന്ത്രാലയം
കഴിഞ്ഞ വർഷം 109 അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പൂർത്തിയാക്കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രാലയം അറിയിച്ചു. രാജ്യത്ത് വർധിച്ചുവരുന്ന ജനസംഖ്യക്കനുസൃതമായാണ് വികസന പദ്ധതികൾക്ക് രൂപം നൽകുകയും നടപ്പാക്കുകയും ചെയ്തത്. വികസന പദ്ധതികൾ വഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
64 റോഡ് വികസന പദ്ധതികളാണ് കഴിഞ്ഞവർഷം നടപ്പാക്കിയത്. ഇതുകൂടാതെ വാഹനത്തിരക്ക് കുറക്കാനുതകുന്ന റാപിഡ് സൊലൂഷൻ പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. വിവിധ പ്രദേശങ്ങളിൽ മലിനജലക്കുഴലുകൾ സ്ഥാപിച്ചിരുന്നു. നടപ്പുവർഷവും സമാനമായ പദ്ധതികൾ നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.
jgkjkggjk
