ഗവർ‍ണർ‍ ഭരണഘടനാ ചുമതല നിർ‍വഹിക്കുന്നില്ല; രാഷ്ട്രപതിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി


ഗവർ‍ണർ‍ ആരിഫ് മുഹമ്മദ് ഖാനെതിരേ രാഷ്ട്രപതിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവർ‍ണർ‍ ഭരണഘടനാ ചുമതല നിർ‍വഹിക്കുന്നില്ലെന്നും പ്രോട്ടോക്കോൾ‍ ലംഘിക്കുന്നെന്നും ചൂണ്ടിക്കാട്ടിയാണ് കത്ത്. നിയമസഭ പാസാക്കിയ ബില്ലുകൾ‍ പോലും ഗവർ‍ണർ‍ പിടിച്ചുവയ്ക്കുന്നു. എന്തുകൊണ്ടാണ് ബില്ലുകൾ‍ പിടിച്ചുവയ്ക്കുന്നതെന്ന് വ്യക്തമാക്കുന്നില്ല. മന്ത്രിമാർ‍ നേരിട്ട് പോയി സംസാരിച്ചിട്ടുപോലും സർ‍ക്കാരിന് അനുകൂലമായ ഒരു നിലപാടിലേയ്ക്ക് ഗവർ‍ണർ‍ എത്തുന്നില്ലെന്ന് കത്തിൽ‍ പറയുന്നു.

എസ്എഫ്‌ഐയുടെ പ്രതിഷേധത്തിനിടെ ഗവർ‍ണർ‍ കാർ‍ നിർ‍ത്തി റോഡിൽ‍ ഇറങ്ങിയ സംഭവവും കാലിക്കട്ട് സർ‍വകാശാലയിൽ‍ നടന്ന കാര്യങ്ങളും കത്തിൽ‍ വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങൾ‍ പാലിക്കാതെ മിഠായിത്തെരുവിൽ‍ പോയി ജനങ്ങളുമായി ഇടപെട്ടത് പ്രോട്ടോക്കോൾ‍ ലംഘനമാണെന്നും കത്തിൽ‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

article-image

cfzdsc

You might also like

Most Viewed